Sports

ഇന്ത്യൻ സൂപ്പർ ലീഗ് എഫ്.സി ഗോവയെ തകർത്ത് മൂന്നാം സ്ഥാനത്തേക്കു കുതിച്ച് എടികെ മോഹന്‍ ബഗാന്‍

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എഫ്.സി ഗോവയെക്കെതിരെ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം . ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു എടികെയുടെ വിജയം

ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബോമസ് എന്നിവര്‍ എടികെയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അന്‍വര്‍ അലിയാണ് ഗോവയുടെ ഏക മറുപടി ഗോള്‍ നേടിയത്.

ഒമ്പതാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ പെട്ടെന്നെടുത്ത ഒരു ത്രോ ഇന്നില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ പെട്രാറ്റോസ് ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് അടിച്ച പന്ത് നേരേ വലയില്‍.

പിന്നാലെ 25-ാം മിനിറ്റില്‍ എഡു ബേഡിയ എടുത്ത ഫ്രീ കിക്കില്‍ നിന്ന് വലകുലുക്കിയ അന്‍വര്‍ അലി ഗോവയെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് 52-ാം മിനിറ്റിലാണ് ഹ്യൂഗോ ബോമസ് എടികെയുടെ വിജയ ഗോള്‍ നേടിയത്. ഗോവന്‍ താരത്തിന്റെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ബോമസ് അത് പെട്രാറ്റോസിന് നീട്ടി. താരത്തിന് പന്ത് വലയിലാക്കാമായിരുന്നെങ്കിലും പെട്രാറ്റോസ് പന്ത് ബോമസിന് മറിച്ച് നല്‍കി. ഒട്ടും സമയം കളയാതെ ബോമസ് അനായാസം പന്ത് വലയിലെത്തിച്ചു.

പിന്നാലെ 85-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടാനുള്ള എടികെയുടെ അവസരം മലയാളി താരം ആഷിഖ് കുരുണിയന്‍ പാഴാക്കി. ആളില്ലാത്ത പോസ്റ്റിലേക്കുള്ള ആഷിഖിന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.

ജയത്തോടെ 12 കളികളില്‍ നിന്ന് 23 പോയന്റുമായി എടികെ, കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാലാമതാക്കി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 12 കളികളില്‍ നിന്ന് 19 പോയന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്.

anaswara baburaj

Recent Posts

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

6 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

17 mins ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

19 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

27 mins ago

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

40 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

1 hour ago