വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ. ദൗത്യത്തിനായി അമേരിക്കൻ ആർമി അടക്കം രംഗത്തുണ്ട്. പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പ് 9 ആഴ്ചയോളമായി ജീവനക്കാരടക്കം പാറ്റപ്സ്കോ നദിയിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം കപ്പലിനെ പാലത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനായി നിയന്ത്രിതമായി ചെറുസ്ഫോടനങ്ങൾ നടത്തിയിരുന്നു. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്. കപ്പലിലെ കണ്ടെയ്നറുകൾക്ക് അടക്കം കേടുപാടുകൾ ഉണ്ടാകാതെ ദാലിയെ നദിയിലൂടെ ഒഴുക്കി മാറ്റാനാണ് ശ്രമം. 984 അടി നീളമുള്ള കപ്പലിലെ തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനായി ക്രെയിനുകളും ടഗ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. നദിയിലെ ജലപാതയിൽ നിന്ന് പ്രാദേശികമായ ഒരു ടെർമിനലിലേക്കാണ് ദാലിയെ മാറ്റുക. ഇതിനായി 5 ടഗ് ബോട്ടുകളാണ് ഉപയോഗിക്കുക
ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. പാലത്തിന്റെ അറ്റകുറ്റപണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളായിരുന്നു ഇവർ. ഇതിൽ ആറാമന്റെ മൃതദേഹം ഏറെ വൈകി ഈയിടെയാണ് കണ്ടെത്തിയത്.അപകടത്തോടെ നദിയിലൂടെയുള്ള ഗതാഗതം താറുമാറായെങ്കിലും താൽക്കാലിക സൗകര്യങ്ങളൊരുക്കി ചില കപ്പലുകൾ പാതയിലൂടെ കടത്തി വിട്ടിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…