Featured

എടിഎം മെഷീന്‍ കാറില്‍ കെട്ടിവലിച്ച് മോഷണ ശ്രമം; മോഷണ ശ്രമം സ്പ്രേ പെയിന്റ് ഉപയോഗിച്ച് കൗണ്ടറിലെ സിസിടിവി മറച്ചതിനു ശേഷം

ആലപ്പുഴ: തുറവൂർ ആലക്കാപ്പറന്പിന് സമീപം ദേശീയപാതയിൽ കനറാബാങ്കിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടിഎം മെഷീൻ കാറിൽ കെട്ടിവലിച്ചു മോഷണ ശ്രമം. മെഷീന്റെ മുകൾഭാഗം തകർത്ത് കയർ കെട്ടി കാർ ഉപയോഗിച്ച് വലിച്ച് അടർത്തിയെടുക്കാനുള്ള ശ്രമം പക്ഷെ വിജയിച്ചില്ല.

മുഖം മൂടി ധരിച്ചയാൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് കൗണ്ടറിലെ സിസിടിവി മറച്ചതിനു ശേഷമാണ് മോഷണ ശ്രമം നടത്തിയത്. എടിഎം കൗണ്ടറിന്റെ ചില്ല് ഭിത്തിയും തകർത്ത നിലയിലാണ്. എടിഎമ്മിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിലെ ചില്ലു തകർത്തതും കാറുപയോഗിച്ച് കെട്ടിവലിച്ചതും സുരക്ഷാ ജീവനക്കാർ അറിഞ്ഞില്ല.

മോഷ്ടാക്കള്‍ കൊണ്ടുവന്ന ആയുധങ്ങള്‍ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധ നടത്തി. പൊലീസ് നായ മണത്ത് കണ്ടുപിടിക്കാതിരിക്കാൻ തകർത്ത എടിഎം കൗണ്ടറിൽ മുളക് പൊടി വിതറിയാണ് സംഘം മടങ്ങിയത്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് അന്വേഷണം തുടങ്ങി

Anandhu Ajitha

Recent Posts

റമദാൻ ആഘോഷിക്കണം ! അരി തരണം ..ഭിക്ഷപാത്രവുമായി ബംഗ്ലാദേശ് ഭാരതത്തിന് മുന്നിൽ ! അനുവദിക്കരുതെന്ന് ഇന്ത്യൻ കയറ്റുമതിക്കാർ

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇന്ന് അങ്ങേയറ്റം വൈകാരികവും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ജനനത്തിന്…

5 minutes ago

ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഭ്രമണ പഥത്തിലെത്തിച്ചു ! ഐ എസ് ആർ ഒയ്ക്ക് നിർണ്ണായക വിജയം I LVM3-M6 MISSION

എൽ വി എം 3 റോക്കറ്റിന്റെ ആറാമത്തെ വിക്ഷേപണവും വിജയം ! ഇന്നത്തെ വിക്ഷേപണത്തിന് പ്രത്യേകതകൾ ഇതൊക്കെയാണ്. എന്താണ് ബ്ലൂ…

7 minutes ago

മദ്രസ അദ്ധ്യാപകർക്ക് പോലീസ് നടപടികളിൽ നിന്ന് സംരക്ഷണം!ബില്ല് പിൻവലിച്ച് യോഗി സർക്കാർ

മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…

36 minutes ago

തിരുവനന്തപുരത്ത് കാമരാജ് കോൺഗ്രസ് നിർണായക ശക്തി ! പ്രയോജനം എൻ ഡി എയ്ക്ക് ലഭിക്കും I KAMARAJ CONGRESS

വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…

1 hour ago

ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത് യൂനുസ് ഭരണകൂടം ! ലക്ഷ്യമിട്ടത് പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ; ഗുരുതരാരോപണവുമായി സഹോദരൻ

ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…

1 hour ago

നടി ആക്രമിക്കപ്പെട്ട കേസ് !ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ; ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും ലഭിക്കണമെന്നും ആവശ്യം

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…

2 hours ago