attack-against-hotel-owner-4-men-arrest
കൊച്ചി: ആലുവ പുളിഞ്ചോടിൽ ഹോട്ടല്‍ ആക്രമിക്കുകയും ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ്, കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍, നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍, തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ്, എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് സിയാദിന്റെ ഭാര്യ റൂച്ചി എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
കൊച്ചിയിലെ ടര്‍ക്കിഷ് മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയോട് അക്രമി സംഘം തർക്കിക്കുകയും പണം കൊടുക്കാതെ മടങ്ങുകയും ചെയ്യുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.
ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയുമായിരുന്നു.
ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍ എസ്.ഐമാരായ അബ്ദുള്‍ റൗഫ്, സുധീര്‍ കുമാര്‍ എ.എസ്.ഐമാരായ പി.കെ.രവി , ഫാസില ബീവി എസ്.സി.പി.ഒ മാരായ കെ.കെ.രാജേഷ്, കെ.ബി സജീവ്, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം.മനോജ്, പി.എം.ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…