Hotel-License-Bribe-arrest
ചാവക്കാട്: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച പ്രതി പിടിയില്‍. അന്യസംസ്ഥാന തൊഴിലാളിയായ ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷെക്കീറിനെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. റെസ്റ്റോറന്റിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷെക്കീറും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.
മര്‍ദനത്തില്‍ വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയി. രണ്ടാം പ്രതിയായ ഷെക്കീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒളിവില്‍ കഴിയുന്ന ഒന്നാംപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…