Sunday, May 19, 2024
spot_img

മണ്ണിടിച്ചിൽ : ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണു

ദില്ലി: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഇന്നലെ വൈകുന്നേരത്തോടെ ഹോട്ടല്‍ ഇടിയുകയായിരുന്നു. രണ്ടാഴ്ച മുൻപ് ഇവിടെ തുടർച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപകടം ഉണ്ടായത്.

എന്നാൽ അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്.ഡി.ആര്‍.എഫും ഹോട്ടല്‍ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ വീണിരുന്നു. ജൂലൈ 25 ന് ടണലിന് മുമ്പിൽ നിരവധി മണ്ണിടിച്ചിലുകൾ സംഭവിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles