Srilankan-crisis-5-death-200-accident-fire-attack-on-house
എറണാകുളം: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം. ക്രിസ്മസ് ആഘോഷത്തിനിടെ കരോളിനെ ചൊല്ലിയാണ് അക്രമം ആരംഭിച്ചത്. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അക്രമത്തിൽ ഗുരുതര പരിക്കേറ്റു. അക്രമികൾ രണ്ട് പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച അർധരാത്രിയോടെ കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികളാണ് അക്രമം നടത്തിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുലർച്ചെ നാലു മണിയോടെ വൻ പൊലീസ് സംഘം സ്ഥലത്തെ അക്രമികളെ കസ്റ്റഡിയിലെടുത്തു.
സംഘർഷം നേരിൽകണ്ട പ്രദേശവാസിയാണ് വിവരം കുന്നത്തുനാട് പോലീസിനെയും പോലീസ് കൺട്രോൾ റൂമിനെയും അറിയിച്ചത്. ഇതേതുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പോലീസുകാരെ നൂറോളം വരുന്ന തൊഴിലാളികൾ തടഞ്ഞുവെച്ചു. ശേഷം പോലീസ് ജീപ്പിന് നേരെ കല്ലെറിയുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. പോലീസ് വാനിനും പ്രദേശവാസികൾക്കും നേരെയും തൊഴിലാളികൾ കല്ലെറിഞ്ഞെന്ന് ദൃക്സാക്ഷി സരുൺ മാധ്യമങ്ങളോട് പറഞ്ഞു.
മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നു.
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…