മാട്ടുപ്പെട്ടി: മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ മുറിവാലൻ എന്ന ആനയുടെ പരാക്രമം. കഴിഞ്ഞ രാത്രി ഒൻപതരയോടെ റോഡിലെത്തിയ ആന മൂന്നാറിലേക്ക് വരുകയായിരുന്ന വാഹനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിംങ്ങ് പോയിന്റിന് സമീപത്ത് ആനയെ കണ്ടതോടെ റോഡിന് ഇരുഭാഗത്ത് നിന്നും എത്തിയ വാഹനങ്ങൾ നിർത്തുകയായിരുന്നു. ഇതിലൊരു വാഹനം റോഡിൽ നിലയുറപ്പിച്ച ആനയുടെ സമീപത്തുകൂടി വാഹനം എടുക്കാൻ ശ്രമിച്ചു. ഇതോടെ അക്രമാസക്തമായ കാട്ടാന വാഹനം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനം പിറകോട്ട് എടുത്തതോടെയാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മുന്നോളം ആനകൾ ഷൂട്ടിംങ്ങ് പോയിന്റിലെ പുൽമേടുകളിൽ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികൾ ആനകളെ നേരിൽ കാണുകയും ചിത്രങ്ങൾ മൊബൈൽ കാമറകളിൽ പകർത്തിയുമാണ് മടങ്ങിയത്. രാത്രിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡിൽ കയറിയത്.
ചിന്നക്കനാല്‍, പന്നിയാര്‍ മേഖലകളില്‍ സജീവമായിട്ടുള്ള കാട്ടുകൊമ്പനാണ് മുറിവാലന്‍. വേനല്‍ കനക്കുന്നതോടെ ജനവാസ മേഖലകളിലേക്ക് എത്തുന്ന മുറിവാലന്‍ ഈ മേഖലയിലെ ഏറ്റവും അപകടകാരിയെന്നാണ് നിരീക്ഷണം. 7 പേരെയാണ് ഇതിനോടകം മുറിവാലന്‍ കൊലപ്പെടുത്തിയത്. മുറിവാലന് 35 വയസ് പ്രായമുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിരീക്ഷണം.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…