ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ വിദ്യാർത്ഥികൾ വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഈ മാസം 13ന് തദ്ദേശീയരായ വിദ്യാർത്ഥികളും ഈജിപ്തിലെ വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടങ്ങിയത്. ബിഷ്കെക്കിലെ മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലും വിദേശ വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീടുകളിലും നടത്തിയ ആക്രമണത്തിലാണ് 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതെന്നാണ് വിവരം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർത്ഥികളെല്ലാവരും താമസസ്ഥലങ്ങളിൽത്തന്നെ കഴിയണമെന്നും പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ 0555710041 എന്ന ടോൾഫ്രീ നമ്പറിൽ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. ഏതാണ്ട് 14,500 ഇന്ത്യൻ വിദ്യാർഥികൾ കിർഗിസ്ഥാനിൽ പഠിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്
പാകിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും തങ്ങളുടെ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…