India

പശ്ചിമ ബം​ഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം; കല്ലും ഇഷ്ടികയും എറിഞ്ഞ് കാർ തകർത്തു

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിന​ഗറിലേക്ക് അന്വേഷണത്തിന്റെ ഭാ​ഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്.

എൻഐഎ സംഘത്തിന്റെ കാറിന് നേരെ കല്ലും ഇഷ്ടികയും എറിയുകയായിരുന്നു. ഇതോടെ കാറിന്റെ വിൻഡ്സ്ക്രീൻ തകർന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ശനിയാഴ്ച രാവിലെ 5.30ഓടെയായിരുന്നു ആക്രമണം നടന്നത്.

ഭൂപാതിന​ഗറിൽ 2022 ഡിസംബർ മൂന്നിന് ഓലമേഞ്ഞ വീടിനുള്ളിൽ സ്ഫോടനം നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് മൂന്ന് ടിഎംസി നേതാക്കളെ കഴിഞ്ഞ മാസം എൻഐഎ ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാ​ഗമായാണ് തൃണമൂൽ നേതാവിന്റെ വീട്ടിൽ പരിശോധനയ്‌ക്കായിയെത്തിയത്.

anaswara baburaj

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

19 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

24 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

50 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

1 hour ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago