Attack on Sandeshkhali; Forest dwellers who voted against the party were persecuted by Shah Jahan Sheikh and his associates; Guaranteed wages were taken away; The report of the National Commission for Scheduled Tribes is out
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ടിഎംസി പാർട്ടിക്കെതിരെ വോട്ട് ചെയ്ത വനവാസികളെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും പീഡിപ്പിച്ചെന്നും അവരിൽ നിന്ന് തൊഴിലുറപ്പ് വേതനം നിർബന്ധിതമായി പിടിച്ചുവാങ്ങിയെന്നും ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട്. കമ്മീഷൻ ഉപാദ്ധ്യക്ഷ അനന്ത നായക് അദ്ധ്യക്ഷയായ മുന്നംഗ സംഘത്തിന്റെയാണ് റിപ്പോർട്ട്.
ദരിദ്രരായ വനവാസികൾക്ക് തൊഴിലുറപ്പു പദ്ധതി വഴി കിട്ടുന്ന വരുമാനം ഷാജഹാൻ നിർബന്ധിച്ചു വാങ്ങുന്നതായി കമ്മീഷൻ അംഗങ്ങൾക്കു ബോധ്യപ്പെട്ടു. പണം ചെലവാക്കിയവരോട് കടം വാങ്ങി തനിക്കു നൽകാനും ഇയാൾ ആവശ്യപ്പെട്ടിരുന്നു എന്ന് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള ഭീഷണിയും കൊള്ളയും രാജ്യത്തിലെവിടെയും ഇതിനുമുമ്പ് താൻ കണ്ടിട്ടില്ലെന്നും അനന്ത നായക് കൂട്ടിച്ചേർത്തു.
ലൈംഗിക പീഡനത്തിന്റെ 50 ലധികം പരാതികൾ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വൈസ് ചെയർപേഴ്‌സൺ അനന്ത നായക് പറഞ്ഞു. അക്രമികളെ പോലീസ് സംരക്ഷിക്കുന്നതായി പരാതിക്കാർ കമ്മീഷനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…