Attacks on Youth Called by Jai Sri Ram in Karnataka; It is also a complaint that Allah called Akbar under compulsion
ബെംഗളൂരു: കർണാടകയിൽ ജയ് ശ്രീരാം വിളിച്ച യുവാക്കൾക്ക് നേരെ ആക്രമണം. ബെംഗളൂരുവിലെ ചിക്കബെട്ടഹള്ളിയിലായിരുന്നു ആക്രമണം നടന്നത്. യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതിയുണ്ട്.
രാമനവമിയുടെ ഭാഗമായുള്ള ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു യുവാക്കൾ. ഇവരുടെ വാഹനത്തിന് മുകളിലായി കാവി പതാകയും ഉണ്ടായിരുന്നു. വാഹനത്തിൽ പോകുന്നതിനിടെ ഇവർ രാമന്ത്രം ചൊല്ലുകയും ജയ് ശ്രീരാം വിളിക്കുകയും ചെയ്തിരുന്നു. ഇത് കണ്ട് ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ സംഘം ഇവരെ തടഞ്ഞ് നിർത്തുകയായിരുന്നു.
രണ്ടംഗ സംഘമാണ് ഇവരെ റോഡിൽ തടഞ്ഞ് നിർത്തിയത്. തുടർന്ന് ജയ് ശ്രീരാം വിളിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അള്ളാഹു അക്ബർ മുഴക്കാനും നിർബന്ധിച്ചു. യുവാക്കൾ ഇത് ചോദ്യം ചെയ്തു. ഇതോടെ ബൈക്കിൽ എത്തിയ സംഘം ഇവരെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. അക്രമി സംഘം മരത്തടി കൊണ്ട് യുവാക്കളിൽ ഒരാളുടെ തലയ്ക്ക് അടിച്ചു. മൂക്കും ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. സംഭവം കണ്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ ആക്കിയത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…