Kerala

അട്ടപ്പാടി മിനർവയിൽ മാങ്ങാകൊമ്പനിറങ്ങി; തുരത്താൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല!

അട്ടപ്പാടി: ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന കാട്ടാനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് ആന ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പൻ. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്. പുലർച്ചെയെത്തിയ മാങ്ങാക്കൊമ്പനെ തുരത്താൻ നാട്ടുകാർ ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തുവെങ്കിലും ആന പ്രദേശത്ത് നിന്ന് പോയിട്ടില്ല.

സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്. എന്നാൽ ഇത്തവണ മാങ്ങാക്കൊമ്പൻ പോകാൻ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

anaswara baburaj

Recent Posts

അഹമ്മദാബാദിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി ! സന്ദേശം ലഭിച്ചത് ഇമെയിലിലൂടെ; അന്വേഷണം ആരംഭിച്ച് പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം…

42 mins ago

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച…

1 hour ago

കേന്ദ്രാനുമതി ലഭിച്ചത് ഇന്നലെ രാത്രി ! പിണറായി അപ്രതീക്ഷിത വിദേശ യാതയ്ക്ക്

സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം. മുഖ്യമത്രിക്കൊപ്പം മകളും മരുമകളാനും I CPIM

1 hour ago

അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹയാത്രികൻ സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ…

2 hours ago

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു, 5 തൊഴിലാളികൾക്ക് പരിക്ക്

കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി…

2 hours ago

വിഷയം ഗൗരവമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ ! അന്വേഷണം പുരോഗമിക്കുന്നു

ആക്രമണത്തിന് ചൈനയും സഹായം നൽകിയതായി സൂചന ! 18 അംഗ ഭീകരരെ നിയന്ത്രിക്കുന്നത് പാകിസ്ഥാനിലെ പഞ്ചാബിൽ നിന്ന് I NARENDRAMODI

2 hours ago