Kerala

കൊച്ചിയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കാൻ ശ്രമം; അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ

മരട്* എറണാകുളം കുണ്ടന്നൂരിൽ നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിലായി. ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജു, ഇവരുടെ സുഹൃത്തായ തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കുണ്ടന്നൂർ ഫോറം മാളിന് സമീപമുള്ള സർവീസ് റോഡിലെ തട്ടുകടയിലാണ് സംഭവം നടന്നത്. ശനിയാഴ്ച വെളുപ്പിനെ പ്രസവിച്ച ആൺകുഞ്ഞിനെയാണ് ഉപേക്ഷിക്കാൻ ശ്രമിച്ചത്. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് കാണിച്ച് മിഥുൻ തന്നെയാണ് ആദ്യം പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. എറണാകുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചായ കുടിക്കാൻ തട്ടുകടയിൽ കയറിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. ദേഹമാസകലം കൊതുകുകടിയേറ്റ നിലയിൽ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞെന്നും സമീപത്ത് തെരുവുനായ്ക്കൾ ഉണ്ടായിരുന്നുവെന്നും ഇയാൾ പോലീസിനെ ധരിപ്പിച്ചു. വിവരമറിഞ്ഞ് അരമണിക്കൂറിനകം സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്കും മാറ്റി.

തുടർന്ന് മിഥുന്റെ മൊഴിയിൽ സംശയം തോന്നിയ പോലീസ് ഇയാളെ വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ ചുരുളഴിഞ്ഞത്. വളർത്താൻ സാഹചര്യമില്ലാത്തതിനാലും എന്നാൽ കുഞ്ഞ് സുരക്ഷിതമായി സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്താലുമാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. കുഞ്ഞിനെ തട്ടുകടയിൽ കൊണ്ടുപോയി കിടത്തിയ ശേഷം പോലീസിൽ വിവരമറിയിക്കാൻ അഞ്ജു സുഹൃത്തായ മിഥുന്റെ സഹായം തേടുകയായിരുന്നു. പദ്ധതിപ്രകാരമാണ് മിഥുൻ പോലീസിനെ വിളിച്ചതെന്ന് വ്യക്തമായതോടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്ന് മരട് പോലീസ് അറിയിച്ചു.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

6 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

14 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

16 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

16 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

17 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago