Attempt to escape by attacking the police; Muhammad Sinan from Kozhikode arrested with brown sugar
കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ആണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌കോഡിന്റെയും കസബ പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
മാങ്കാവിലും പരിസര പ്രദേശങ്ങളിലുമായി രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപ്പന സജീവമാണെന്ന് ഡാൻസഫ് സ്‌കോഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃതത്തിൽ കസബ പോലീസും ഡാൻസഫ് സ്‌കോഡും തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. മുൻപ് നിരവധി തവണ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ വ്യക്തിയാണ് സിനാൻ. കഴിഞ്ഞ ദിവസം രാത്രി ചില്ലറ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി യുവാവ് പോലീസിന്റെ വലയിലാവുകയായിരുന്നു.
പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. കച്ചവടത്തിനായി പാക്കറ്റുകളിൽ സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി പതിവായി കണ്ണൂർ കാസർഗോഡ് ഭാഗങ്ങളിൽ നിന്നുമാണ് ലഹരി മരുന്നെത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…