Attempt to smuggle spirit in Kasaragod pick-up van; Kottayam resident arrested
കാസര്‍കോട്: കറന്തക്കാട് പിക്കപ് വാനിൽ സ്പിരിറ്റ് കടത്താൻ ശ്രമം.1750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.സംഭവത്തിൽ കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിക്കപ്പില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടിച്ചത്. 35 ലിറ്റര്‍ കന്നാസുകളിലാക്കിയായിരുന്നു കടത്ത്. 50 കന്നാസ് സ്പിരിറ്റ് പിടിച്ചെടുത്തു.
മംഗലാപുരത്ത് നിന്ന് കടത്തിക്കൊണ്ട് വരികയാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. മീന്‍ കൊണ്ട് വരുന്ന വാഹനമാണെന്ന് വ്യാജേനെ മുകളില്‍ പെട്ടികള്‍ നിരത്തിയാണ് സ്പിരിറ്റ് കടത്തിയത്. മനു നേരത്തെ സ്പിരിറ്റ് കടത്തിന് എസ്കോര്‍ട്ട് പോകുന്നയാളാണെന്നാണ് സംശയം. അധികൃതർ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…