കൊച്ചി: വീണ്ടും ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണശ്രമം.എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ജീവനക്കാർക്ക് നേരെ ആക്രമണശ്രമം ഉണ്ടായത്.കൂടാതെ വനിതാ ഡോക്ടർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു.പ്രതിയെ പോലീസ് കയ്യോടെ പിടികൂടി.ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ രണ്ട് തമിഴ്നാട് സ്വദേശികളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതേക്കുറിച്ച് ചോദിക്കുന്നതിനിടെയാണ് അനിൽകുമാർ ഡോക്ടർക്ക് നേരെ അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾ ഭിത്തിയിൽ തലയിടിച്ചു പരിക്കേൽപ്പിച്ചു. വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. അനിൽകുമാറിനെതിരെ പൊലീസ് ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…