പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിലേക്കുള്ള വഴിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സഹപാഠികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പെൺകുട്ടിയും സഹോദരിയും നേരിട്ടപ്പോൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിലേക്കുള്ള വഴിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സഹപാഠികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പെൺകുട്ടിയും സഹോദരിയും നേരിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
17 വയസുകാരിയായ പെൺകുട്ടി സൈക്കിളിൽ സ്‌കൂളിലേക്ക് പോകവേ 19 വയസുകാരനായ വിജയ് സർകേറ്റ് എന്ന യുവാവ് അവളെ തടയുകയും ബലമായി കൈ പിടിച്ച് സമ്മാനം നൽകാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി സമ്മാനം വാങ്ങാൻ വിസമ്മതിച്ചതോടെ യുവാവ് സമ്മാനം പെൺകുട്ടിയുടെ ബാഗിൽ വയ്ക്കുകയും ബലമായി ചുംബിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയും. അക്രമിയെ പാഠം പഠിപ്പിക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു.
പിറ്റേ ദിവസവും പ്രതി വീണ്ടും 17 വയസുകാരിയുടെ വഴി തടയുകയും അവളുടെ കൈയിൽ ബലമായി കടന്നു പിടിക്കുകയും ചെയ്തു. ഇതോടെ സമീപത്ത് കാത്തുനിന്ന മൂത്ത സഹോദരി വിഷയത്തിൽ ഇടപെട്ടു, തുടർന്ന് രണ്ട് സഹോദരിമാരും ചേർന്ന് പ്രതിയെ ആക്രമിച്ചു. പിന്നാലെ അവിടെയെത്തിയ മറ്റ് വിദ്യാർത്ഥികളും വഴിയാത്രക്കാരും ചേർന്ന് പ്രതിയെ കൈകാര്യം ചെയ്തു. പെൺകുട്ടികളുടെ രക്ഷിതാക്കൾ യുവാവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കഗ്ദാപിത്ത് പോലീസ് യുവാവിനെതിരെ കേസെടുത്തു.
https://twitter.com/sanjanausd08/status/1672535808446971910?ref_src=twsrc%5Etfwപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…