Kerala

“കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴിൽ ജനാധിപത്യാവകാശങ്ങളും പൗര – മാദ്ധ്യമ സ്വാതന്ത്ര്യവും വൻ തോതിൽ നിഷേധിക്കപ്പെടുന്നു”- സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രമേയം

കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴിൽ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാദ്ധ്യമ സ്വാതന്ത്ര്യവും വൻ തോതിൽ നിഷേധിക്കപ്പെടുകയാണെന്നും ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ ആരും ശബ്ദിക്കരുതെന്നും അനീതികൾ ആരും ചോദ്യം ചെയ്യരുതെന്നുമുള്ള നയമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നതെന്നും ഭാരതീയ വിചാര കേന്ദ്രം ആരോപിച്ചു. ഇന്ന് തിരുവനന്തപുരം സംസ്കൃതി ഭവനിൽ ചേർന്ന ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

പ്രമേയത്തിന്റെ പൂർണ്ണ രൂപം ചുവടെ

“കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴിൽ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാദ്ധ്യമ സ്വാതന്ത്ര്യവും വൻ തോതിൽ നിഷേധിക്കപ്പെടുകയാണ്. ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ ആരും ശബ്ദിക്കരുത് എന്നും അനീതികൾ ആരും ചോദ്യം ചെയ്യരുതെന്നുമുള്ള നയമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്. മാദ്ധ്യമങ്ങളെ വർഗ ശത്രുക്കളായി കാണുന്ന സമീപനം ആണ് ഇടതു സർക്കാർ പുലർത്തി പോരുന്നത്. സത്യം പുറത്തു കൊണ്ടുവരുന്ന മാദ്ധ്യമ പ്രവർത്തകർക്കെതിരെ മാത്രമല്ല സ്റ്റുഡിയോയിൽ വാർത്ത വായിക്കുന്നവർക്കെതിരെ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും പിന്തുണയോടെ നടക്കുന്ന എസ്എഫ്ഐ നേതാക്കളുടെ വിദ്യാഭ്യാസ തട്ടിപ്പുകളെ കുറിച്ച് വാർത്ത നൽകിയ അഖില നന്ദകുമാർ എന്ന മാദ്ധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവം,സിപിഎം നേതാക്കൾ ഉൾപ്പെട്ട ലഹരി മരുന്ന് മാഫിയക്കെതിരെ ശബ്ദിച്ച ഒരു ചാനലിലെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ നിയമ നടപടിയുണ്ടായതും സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്ക് ഉദാഹരണമാണ്. നിയമ വിരുദ്ധ പ്രവർത്തനങ്ങളെയും സർക്കാരിന്റെ സഹസ്ര കോടികൾ മറിയുന്ന അഴിമതികളെയും തുറന്നു കാട്ടുന്ന ഷാജൻ സ്കരിയയെ പോലുള്ള മാദ്ധ്യമ പ്രവർത്തകരെ ജയിലിൽ അടക്കുമെന്നും ഇല്ലായ്മ ചെയ്യും എന്നുമുള്ള ഭീഷണികൾ അധികാര കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

മാദ്ധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നില നിൽപ്പിനും നിയമ വാഴ്ച്ചയുടെ സുതാര്യതക്കും അനിവാര്യമായ ഘടകം ആണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേരളത്തിലെ സംസ്കാരിക നായകന്മാർ പാലിക്കുന്ന മൗനം അത്ഭുതപ്പെടുത്തുന്നു.ഇത് വളരെ ആപൽക്കരമായ സാഹചര്യമാണ്”

ഈ അന്തരീക്ഷത്തിൽ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കാൻ ജനാധിപത്യ വിശ്വാസികളായ ജനങ്ങളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ഭാരതീയവിചാരകേന്ദ്രം യോഗത്തിൽ അഭ്യർത്ഥിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വിജയമാണി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗം ഡയറക്ടർ ആർ. സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, ഡോ. എൻ. സന്തോഷ്, ഡോ. കെ.എൻ . മധുസൂതനൻപിള്ള, വി. മഹേഷ് ഡോ.ശങ്കനാരായണൻ,ശ്രീധരൻ പുതുമന,കെ.വി. രാജശേഖരൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

2 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

2 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

3 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

3 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

4 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

4 hours ago