Categories: General

മതം മാറ്റം എതിർത്തതിന് വധശ്രമം;NIA യുടെ ഇടപെടലിനെത്തുടര്‍ന്ന് കോയമ്പത്തൂരിൽ അഞ്ച് പേര്‍ പോലീസ് പിടിയില്‍; ആയുധങ്ങളും പിടിച്ചെടുത്തു.

കോയമ്പത്തൂർ: മതം മാറ്റം എതിർത്ത പിതാവിനെ വധിക്കാൻ ശ്രമിച്ച അഞ്ചംഗസംഘത്തെ പിടികൂടി പോലീസ്. സെൽവപുരം സ്വദേശി കുമരേശനെ വധിക്കാൻ പദ്ധതിയിട്ട അഞ്ചംഗസംഘത്തെയാണ് NIA യുടെ ഇടപെടലിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ മകനെ ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ചത് എതിർത്തതിനാണ് കുമാരേശനെ അഞ്ചംഗസംഘം വധിക്കാൻ ശ്രമം നടത്തിയത്. കുമരേശനെ കൊലപ്പെടുത്താന്‍ പുട്ടുവിക്കി റോഡിലെ ജലകണ്‌ഠേശ്വര ക്ഷേത്രത്തിന് സമീപം കാത്തുനിന്ന സംഘമാണ് പിടിയിലായത്. ഇന്ത്യന്‍ മുസ്ലിം ഡവലപ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്. ഫക്രുദ്ദീന്‍, എച്ച്. ഇമ്രാന്‍ ഖാന്‍, എം സദ്ദാം ഹുസൈന്‍, എം, മുഹമ്മദ് അലി ജിന്ന, ഉത്തര്‍പ്രദേശുകാരനായ ടി, അജയ് എന്ന രാംവീര്‍ അജയ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ അവിനാശി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

അതേസമയം ആയുധങ്ങളുമായി കോയമ്പത്തൂരില്‍ മുസ്ലീം സംഘടന ക്യാമ്പ് ചെയ്യുന്നുവെന്ന കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയുടെ അറിയിപ്പിനെത്തുടര്‍ന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഹിസ്ബ്-ഉത്-തഹ്രീറിന്റെ പ്രധാനനേതാവായ കുംഭകോണം സ്വദേശി സിയാവുദീന്‍ ബാഖവിയെ ഫെബ്രുവരി 23ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നാണ് ആയുധങ്ങളുമായി ഇസ്ലാമിക സംഘടനകള്‍ തമ്പടിക്കുന്നുവെന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

സെല്‍വപുരം ഇന്ദിരാ നഗറില്‍ താമസിക്കുന്ന കുമരേശന്റെ മകന്‍ അരുണ്‍കുമാര്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ ആണ് വിവാഹം കഴിച്ചത്. 2021 സെപ്റ്റംബറിൽ തിരുവാരൂരിലെ സഹന ഹാഷ്മി രാജ മുഹമ്മദിനെ ഹൈദരാബാദില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അരുണ്‍ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അരുണിനെ ഇസ്ലാമാക്കാനുള്ള സംഘടിത പരിശ്രമമാണ് നടന്നതെന്ന് കുമരേശന്‍ ചൂണ്ടിക്കാട്ടി. സഹന ഹാഷ്മിയുടെ അമ്മ നൂര്‍ നിഷ തിരുവാരൂര്‍ ജില്ലയിലെ ഒരു മുസ്ലീം സംഘടനയുടെ ഭാരവാഹിയാണ്. അവര്‍ കുമരേശന്റെ കുടുംബത്തെ സമീപിച്ച് അരുണ്‍കുമാറിനോട് ഇസ്ലാമിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. കുമരേശന്‍ ഇത് എതിര്‍ത്തു. തുടര്‍ന്നാണ് കുമരേശനെ വധിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

19 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

19 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

20 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

21 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

21 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

22 hours ago