Attempted smuggling of undocumented money; Three people, including a woman, were arrested in Malappuram
മലപ്പുറം: കോയമ്പത്തൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടി. സംഭവത്തിൽ സ്ത്രീയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇരുപത്തേഴര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വളാഞ്ചേരി വൈക്കത്തൂര്‍ താമസിക്കുന്ന ദത്ത സേട്ട് (54) മൂച്ചിക്കല്‍ കളപ്പാട്ടില്‍ നിസാര്‍ (36) എന്നിവരെയും ഒരു സ്ത്രീയെയുമാണ് വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കരുത്തേടത്തും സംഘവും കഴിഞ്ഞ ദിവസം രാവിലെ കൊടുമുടിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി വൈ എസ് പി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തി പണം പിടികൂടിയത്. എസ് ഐ അസീസ്, എ എസ് ഐ അന്‍വര്‍, സി പി ഒ ദീപു, ഗിരീഷ്, സഫ്‌വാന്‍ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…