General

കാമുകിയെ കൊലപ്പെടുത്തി ആംബുലൻസിൽ മൃതദേഹവുമായി സംസ്ഥാനം വിടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്ര: ജോലി കഴിഞ്ഞ് വൈകി മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തിയ കാമുകിയെ കൊലപ്പെടുത്തിയ 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലാണ് സംഭവം. മൃതദേഹം ഉപേക്ഷിക്കാനായി കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്.

ഭിവാന്തി ജില്ലയിലെ ശിവാജി നഗര്‍ സ്വദേശിയാണ് പ്രതി സദ്ദാം സയ്യിദ്. 24 കാരിയായ കവിതാ മദാര്‍ എന്ന മസ്കനുമായി പ്രണയത്തിലായിരുന്നു സയ്യിദ്. പ്രതി തൊഴിൽ രഹിതനാണെന്നും കവിത ഒരു ബാര്‍ ഗേൾ ആണെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം കവിത ഏറെ വൈകി മദ്യപിച്ചാണ് വീട്ടിലെത്തിയത്. പിന്നാലെ ഇതേ തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. ഒടുവിൽ കവിതയെ സയ്യിദ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

തുടര്‍ന്ന് ഒരു ആംബുലൻസ് വിളിച്ചു. ഇതിനിടെ കവിത ഫോൺ എടുക്കുന്നില്ലെന്ന് കണ്ട് അവളുടെ സുഹൃത്ത് വീട്ടിലെത്തി. ഈ സമയം അൽവാസികൾ കവിത മരിച്ചുവെന്നും സയ്യിദ് കവിതയുടെ മൃതദേഹം കര്‍ണാടകയിലേക്ക് കൊണ്ടുപോയെന്നും സുഹൃത്തിനെ അറിയിച്ചു. സംഭവത്തിൽ സംശയം തോന്നിയ സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചു.

സയ്യിദ് താമസിക്കുന്ന കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ആംബുലൻ നമ്പര്‍ കണ്ടെത്തി. ആംബുലൻസ് ഉടമയുടെ നമ്പറിൽ ബന്ധപ്പെട്ടു. വാഹനം കര്‍ണാടകയിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കി. പിന്നീട് താനെയിൽ വച്ച് സദ്ദാം സയ്യിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

10 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

10 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

10 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

11 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

18 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

19 hours ago