Attempting to extort money from a couple by ramming a bike into a car; two youths arrested in Bengaluru
ബെംഗളൂരു: കാറിൽ ബൈക്ക് ഇടിച്ചുകയറ്റിയ ശേഷം ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമം. ബെംഗളുരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ബെംഗളുരു സർജാപൂർ മെയിൻ റോഡിലെ ദൊഡ്ഡകനെല്ലിയിലാണ് പ്രശ്‌നം നടന്നത്.
കാർ പ്രധാനറോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിക്കുന്നതിനിടെ വൺവേ തെറ്റിച്ച് എതിർദിശയിൽ നിന്ന് ബൈക്കിടിപ്പിക്കുകയായിരുന്നു.ശേഷം ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാക്കൾ വണ്ടിയിടിച്ചതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു. പണം തന്നതിന് ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നായിരുന്നു ഭീഷണി. കാറിന് മുന്നിലെ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. തുടർന്ന് ദമ്പതികൾ കാർ പിന്നോട്ടെടുത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പക്ഷേ അഞ്ച് കിലോമീറ്ററോളം അക്രമികൾ ഇവരെ ബൈക്കിൽ പിന്തുടർന്നു. തുടർന്ന് ക്യാമറ ദൃശ്യങ്ങൾ സഹിതം ദമ്പതികൾ പോലീസിൽ പരാതി നൽകി. നാല് മണിക്കൂറിനുള്ളിൽ അക്രമികളെ ബെംഗളുരു പോലീസ് പിടികൂടുകയായിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…