തിരുവനന്തപുരം: അനന്തപുരി യാഗശാലയായി മാറാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൊങ്കാല ഒരുക്കങ്ങളുടെ തിരക്കുകളിലേക്ക് കടന്ന് ലക്ഷക്കണക്കിന് ദേവീഭക്തർ. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്ര പരിസരവും മറ്റ് നഗരപ്രദേശങ്ങളും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു. അരക്കോടിയോളം ഭക്തർ ഈ വർഷം ദേവിക്ക് പൊങ്കാല അർപ്പിക്കുമെന്നാണ് പ്രതീക്ഷ. ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭക്തർ പൊങ്കാല അർപ്പിക്കാനായി ക്ഷേത്ര സന്നിധിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പൊങ്കാല അടുപ്പുകൾ നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു.
രാവിലെ 10.15 നാണ് അടുപ്പുവെട്ട്. പണ്ടാരയടുപ്പിൽ തീകത്തിച്ചാൽ ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടരും. ദേവിയുടെ ഇഷ്ട നിവേദ്യങ്ങളായ വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ മുന്നൊരുക്കങ്ങളിലാണ് ഭക്തർ. പൊങ്കാലയർപ്പിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ നഗരസഭയും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളും റെസിഡൻഷ്യൽ അസോസിയേഷനുകളും സേവാഭാരതി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കനുള്ള തിരക്കിലാണ്.
കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ കാപ്പുകെട്ടല്‍ ചടങ്ങോടെ ആണ് 10 ദിവസം നീളുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ആരംഭം.കൊടിയേറ്റിനു പകരമായ ചടങ്ങാണിത്. കാപ്പുകെട്ടലോടെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വരുന്നു എന്നാണ് സങ്കല്പം. ആറ്റുകാലമ്മയുടെ ഉടവാളില്‍ പഞ്ചലോഹ നിര്‍മ്മിതമായ കാപ്പ് ബന്ധിക്കുകയും ഒപ്പം മേല്‍ശാന്തിയുടെ വലതു കൈയില്‍ തന്ത്രിയും ഒരു കാപ്പ് കെട്ടിക്കൊടുക്കുന്നു. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതിനൊപ്പം തോറ്റം പാട്ടും ആരംഭിക്കുന്നു. ക്ഷേത്രത്തിനു മുന്‍വശത്തു നിര്‍മ്മിക്കുന്ന ഓലപ്പുരയില്‍ ഇരുന്നാണ് ആശാന്മാര്‍ പാടുന്നത്. ചിലപ്പതികാരത്തിലെ വീരനായിക, കണ്ണകിയുടെ ചരിതമാണ് തോറ്റം പാട്ടിലൂടെ അവതരിപ്പിക്കുന്നത്.
പൗര്‍ണമിയും പൂരം നക്ഷത്രവും ചേര്‍ന്നു വരുന്ന ഒന്‍പതാം ഉത്സവനാളിലാണ് ആറ്റുകാല്‍ പൊങ്കാല. നവദിന വ്രതചര്യയോടെ സ്ത്രീജനങ്ങള്‍ പുത്തന്‍ മണ്‍കലങ്ങളുമായി ആറ്റുകാലമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തുന്നു. വെള്ളച്ചോറ്, പായസം, മണ്ഡപ്പുറ്റ്, തെരളി അങ്ങനെ നൈവേദ്യങ്ങള്‍ പലതും മനസ്സര്‍പ്പിച്ചു പൊങ്കാലക്കലങ്ങളില്‍ പാകപ്പെടുത്തുന്നു.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…