Sports

ഐപിഎല്‍ മെഗാ ലേലം: ശ്രേയസ് അയ്യർ കൊൽക്കത്തയിൽ, ഡേവിഡ് വാർണർ ദില്ലിയിൽ ; സഞ്ജുവിനൊപ്പം ഇനി ദേവ്ദത്ത് പടിക്കലും; കോടികൾ വാരിയ താരങ്ങൾ ഇവരാണ്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) പുതിയ സീസണിലേക്കുള്ള മെഗാ താരലേലത്തിന് തുടക്കം. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് ശ്രേയസ് അയ്യർ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ് ലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്.

മലയാളി താരം ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.

ഇത്തവണ 10 ടീമുകള്‍ക്കായി 590 ക്രിക്കറ്റ് താരങ്ങളാണ് ലേലപ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളത്. ഇതില്‍ 228 പേര്‍ വിവിധ ദേശീയ ടീമുകള്‍ക്കായി കളിച്ചവരാണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോള്‍ഡറാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 8.75 കോടിക്ക് ഹോള്‍ഡറെ ലക്നോ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ഹോള്‍ഡര്‍ക്കായി മുംബൈ ഇന്ത്യന്‍സും ശക്തമായി രംഗത്തുണ്ടായിരുന്നു.

അതേസമയം താരലേലം ആവേശകരമായി പുരോഗമിക്കവെ ഓഷ്‌നര്‍ ഹ്യൂഗ് എഡ്‌മെയ്ഡ്‌സ് കുഴഞ്ഞുവീണു. വനിഡു ഹസരങ്കയുടെ ലേലം പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി അദ്ദേഹം തലകറങ്ങി കുഴഞ്ഞുവീണത്. 10 കോടിയും കടന്ന് ഹസരങ്കയുടെ ലേലം പുരോഗമിക്കവെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ താരലേലം നിര്‍ത്തിവച്ചിരിക്കുകയാണ്. എഡ്‌മിഡ്‌സിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലേലം 3.30ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂ.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

59 minutes ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

2 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

7 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

7 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

7 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

7 hours ago