Ganja
വിശാഖപട്ടണം: കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കൂട്ടിയിട്ട് നശിപ്പിച്ച് ആന്ധ്ര പോലീസ്(Andhra Pradesh Police destroys cannabis worth Rs 500 crore under Operation Parivarthana in Visakhapatnam).
ഓപ്പറേഷൻ പരിവർത്തനയുടെ ഭാഗമായി പിടിച്ചെടുത്ത 500 കോടിയുടെ കഞ്ചാവ് ആണ് നശിപ്പിച്ചത്. വിശാഖപട്ടണത്ത് അനകപ്പള്ളിക്ക് സമീപമുള്ള കൊഡുരു ഗ്രാമത്തിലാണ് പോലീസ് വൻ കഞ്ചാവ് നശീകരണം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് ആന്ധ്ര പോലീസ് ഓപ്പറേഷൻ പരിവർത്തനയ്‌ക്ക് തുടക്കം കുറിച്ചത്. 8500ഓളം കഞ്ചാവ് ചെടികളും ഇതുവരെ നശിപ്പിച്ചിട്ടുണ്ട്. അതേസമയം വടക്കൻ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ഒന്നര-രണ്ട് വർഷത്തിനിടെ പിടികൂടിയ രണ്ട് ലക്ഷം കിലോ കഞ്ചാവാണ് പോലീസ് നശിപ്പിച്ചത്. കഞ്ചാവ് കൂനകൾ പ്രത്യേകമായി തിരിച്ചിട്ടതിന് ശേഷം തീയിട്ടാണ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി.ഗൗതം സാവംഗിന്റെ നേതൃത്വത്തിലാണ് നശീകരണം നടത്തിയത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…