ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് വന്‍ തീപിടിത്തം. കാട്ടുതീയില്‍ പ്രദേശത്തെ നിരവധി വീടുകള്‍ കത്തി നശിച്ചു. അപകടത്തില്‍ 10,000 ഹെക്ടറോളം സ്ഥലം കത്തി നശിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച മുതലാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. നൂറിലധികം അഗ്നിശമന സേനാ യൂണിറ്റുള്‍ തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
അതേസമയം കാറ്റിന് ശമനം വന്നതോടെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും സാഹചര്യം പ്രതികൂലമാകാമെന്നും, എല്ലാവരും കരുതലോടെ ഇരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീപിടിത്തത്തില്‍ ഏഴു വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വിവരം.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…