Saturday, April 27, 2024
spot_img

ഓസ്‌ട്രേലിയയില്‍ വന്‍ തീപിടിത്തം; നൂറിലധികം അഗ്നിശമന സേനാ യൂണിറ്റുള്‍ തീ അണക്കാനുള്ള തീവ്ര ശ്രമത്തില്‍

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് വന്‍ തീപിടിത്തം. കാട്ടുതീയില്‍ പ്രദേശത്തെ നിരവധി വീടുകള്‍ കത്തി നശിച്ചു. അപകടത്തില്‍ 10,000 ഹെക്ടറോളം സ്ഥലം കത്തി നശിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച മുതലാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. നൂറിലധികം അഗ്നിശമന സേനാ യൂണിറ്റുള്‍ തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

അതേസമയം കാറ്റിന് ശമനം വന്നതോടെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും സാഹചര്യം പ്രതികൂലമാകാമെന്നും, എല്ലാവരും കരുതലോടെ ഇരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീപിടിത്തത്തില്‍ ഏഴു വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വിവരം.

Related Articles

Latest Articles