"ഭാരത് മാതാ കീ ജയ്" വിളിക്കുന്ന ഓസ്‌ട്രേലിയൻ ആരാധകൻ
ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പില ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന 18-ാം മത്സരത്തിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഓസ്‌ട്രേലിയ തുടർച്ചയായ രണ്ടാം ജയം നേടി. 62 റൺസിനാണ് കങ്കാരുക്കൾ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലൂടെനീളം ഓസ്‌ട്രേലിയൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത് മത്സരം വീക്ഷിക്കാനെത്തിയ ഒരു ഓസ്‌ട്രേലിയൻ ആരാധകനാണ്.
“ഭാരത് മാതാ കീ ജയ്” എന്ന് ഉറക്കെ വിളിക്കുന്ന ആരാധകന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്. കളിയോടുള്ള ഈ ആരാധകന്റെ അഭിനിവേശവും ഇന്ത്യൻ ടീമിനുള്ള പിന്തുണയും പലരുടെയും ഹൃദയത്തെ സ്പർശിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കാൻ ശ്രമിച്ച പാക് ആരാധകനെ ഒരു പോലീസുകാരൻ തടഞ്ഞ സംഭവത്തിന്റെ വീഡിയോയും വൈറലായി.
മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്റെ സെഞ്ച്വറി ആഘോഷിച്ചത് അല്ലു അർജുന്റെ പുഷ്പ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…