രജനി
കഴക്കൂട്ടം മണ്ഡലത്തിൽ ഇന്നലെ നടന്ന നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് കൽപ്പിച്ച് സിഐടിയു. സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഓട്ടോറിക്ഷ തൊഴിലാളിയായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിയാണ് മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി കാട്ടായിക്കോണം സ്റ്റാൻഡിൽ ഓട്ടോ റിക്ഷ ഓടിക്കുന്ന യുവതിക്കാണ് ദുരനുഭവം.
ഇന്ന് രാവിലെ പതിവുപോലെ ഓട്ടോയുമായി സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു രജനി. എന്നാല്‍, സിഐടിയു കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ തടഞ്ഞു. നവകേരള സദസ്സിന് വരണമെന്നുള്ള നിര്‍ദേശം ലംഘിച്ചതിനാണ് പ്രവർത്തകർ തന്നെ തടഞ്ഞതെന്നാണ് രജനി പറയുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടി മെമ്പറും സിഐടിയു അംഗവുമാണ് രജനി. സുഖമില്ലാത്തതിനാല്‍ നവകേള സദസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാണ് വിലക്കുമായി വന്നതെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം കേസുമായി മുന്നോട്ട് പോയാൽ ചുമട്ടുതൊഴിലാളിയായ സഹോദരന്‍ രാജേഷിനെ നാളെമുതല്‍ ജോലിക്ക് കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും രജനി പുറത്തുവിട്ടിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…