Kerala

“പോലീസ് ഏറ്റെടുത്ത് നടപ്പാക്കിയത് സിപിഎമ്മിന്റെ ക്വട്ടേഷൻ ! ഡിജിപി നോക്കുക്കുത്തിയായ ഒരു പാവം പ്രതിമ !” – ഗുരുതരാരോപണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും അതുകൊണ്ടുതന്നെയാണ് ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചതെന്ന് വിശ്വസിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. പോലീസ് ഏറ്റെടുത്ത് നടപ്പാക്കിയത് സിപിഎമ്മിന്റെ ക്വട്ടേഷനും എകെജി സെന്ററിന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസ് കേന്ദ്രീകരിച്ചുള്ള പി. ശശിയുടെയും നിര്‍ദേശവുമാണെന്നും കെപിസിസി അദ്ധ്യക്ഷൻ ആരോപിച്ചു.

“പിണറായി വിജയന്‍ ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും ഞാന്‍ എത്രയോ കാലമായി പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വന്തം കൊലക്കത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ പോയ പാരമ്പര്യത്തിന്റെ ഉടമസ്ഥനാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന് നിങ്ങള്‍ ഓര്‍ക്കണം. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രാമകൃഷ്ണന്റെ കൊലപാതകം ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കുള്ള കൊലപാതകമാണ്. ആ കേസ് സാക്ഷിപറയാന്‍ ആളില്ലാത്തതിനാല്‍ തള്ളിപ്പോയതാണ്.

ആറ് എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവരെല്ലാം നില്‍ക്കെ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് അടിയില്‍ വീണ ടിയര്‍ഗ്യാസ് പൊട്ടിയില്ല. എന്നാല്‍, അത് പൊട്ടിയിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബാക്കിയുണ്ടാവുമായിരുന്നോ? എന്നിട്ടുമത് ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഭ്രാന്തല്ലേ?

കരിങ്കൊടി കാണിക്കുന്നത് സ്വാതന്ത്യം കിട്ടിയ കാലംമുതല്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെയ്യുന്ന കാര്യമാണ്. കരിങ്കൊടി കാണിക്കുന്നതില്‍ അദ്ദേഹത്തിന് എന്തിനാണ് ഇത്രയും ഭയപ്പാട്? എന്തിനാണ് ഇത്രയും ആശങ്ക? കേസെടുക്കുമെന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കണ്ട. ബോംബ് പൊട്ടിച്ചും ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ട. സര്‍ സിപിയുടെ കാലത്തോ ബ്രിട്ടീഷ് ഭരണക്കാലത്തോ ഉണ്ടാകാത്ത അത്രയും ക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണ് ഈ സംഭവമെന്ന് പറയാതെ വയ്യ.

പോലീസ് ഏറ്റെടുത്ത് നടപ്പാക്കിയത് സിപിഎമ്മിന്റെ ക്വട്ടേഷനാണ്. എകെജി സെന്ററിന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസ് കേന്ദ്രീകരിച്ചുള്ള പി. ശശിയുടെയും നിര്‍ദേശമാണ്. ഡിജിപി നോക്കുക്കുത്തിയായ ഒരു പാവം പ്രതിമയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാരാണ് ഈ ആക്രമത്തിന് നേതൃത്വം കൊടുത്തത്. അവര്‍ ഗുണ്ടകളാണ്. അവരാണ് ഞങ്ങളുടെ കുട്ടികളെ അക്രമിച്ചത്.

മുഖ്യമന്ത്രി കലാപാഹ്വാനം ചെയ്തിട്ടും അദ്ദേഹത്തിനെതിരെ കേസെടുത്തില്ല. പകരം ജനാധിപത്യ രീതിയില്‍ പ്രതിക്ഷേധിച്ച എനിക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും കേസെടുത്തു. എന്തിനാണ് എനിക്കെതിരെ കേസെടുത്തതെന്നറിയില്ല. എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്നറിയില്ല, സുധാകരൻ പറഞ്ഞു.

പോലീസിന്റെ നടപടിക്കെതിരെ 27-ന് വന്‍ പ്രതിഷേധം നടത്താൻ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിമോചന സമരസമിതി എന്നാണ് പേരിട്ടിരിക്കുന്നത്. തുടര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കും. 2024 പിണറായിക്ക് ഉറക്കമില്ലാത്ത രാവുകളായിരിക്കും. ഇതോടൊപ്പം പോലീസ് നടപടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെടാന്‍ പോവുകയാണ്. അതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോടതിയില്‍ പോകും.” – കെ .സുധാകരൻ പറഞ്ഞു

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

8 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

9 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

9 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

9 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

10 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

10 hours ago