Thursday, June 13, 2024
spot_img

നവകേരളാ ഭ്രഷ്ട് !! നവകേരളാ സദസിൽ പങ്കെടുക്കാത്തതിനാൽ ഓട്ടോത്തൊഴിലാളിക്ക് CITU വിലക്ക്! പരാതിയുമായി തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി

കഴക്കൂട്ടം മണ്ഡലത്തിൽ ഇന്നലെ നടന്ന നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് കൽപ്പിച്ച് സിഐടിയു. സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഓട്ടോറിക്ഷ തൊഴിലാളിയായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിയാണ് മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി കാട്ടായിക്കോണം സ്റ്റാൻഡിൽ ഓട്ടോ റിക്ഷ ഓടിക്കുന്ന യുവതിക്കാണ് ദുരനുഭവം.

ഇന്ന് രാവിലെ പതിവുപോലെ ഓട്ടോയുമായി സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു രജനി. എന്നാല്‍, സിഐടിയു കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ തടഞ്ഞു. നവകേരള സദസ്സിന് വരണമെന്നുള്ള നിര്‍ദേശം ലംഘിച്ചതിനാണ് പ്രവർത്തകർ തന്നെ തടഞ്ഞതെന്നാണ് രജനി പറയുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടി മെമ്പറും സിഐടിയു അംഗവുമാണ് രജനി. സുഖമില്ലാത്തതിനാല്‍ നവകേള സദസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാണ് വിലക്കുമായി വന്നതെന്നും ഇവർ ആരോപിക്കുന്നു.

അതേസമയം കേസുമായി മുന്നോട്ട് പോയാൽ ചുമട്ടുതൊഴിലാളിയായ സഹോദരന്‍ രാജേഷിനെ നാളെമുതല്‍ ജോലിക്ക് കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും രജനി പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Latest Articles