India

‘ ഞാൻ പ്രധാനമന്ത്രിയുടെ കടുത്ത ആരാധകൻ ആണ്,കെജ്രിവാളിനെ അത്താഴത്തിനായി വീട്ടിലേക്ക് ക്ഷണിച്ചത്ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടിട്ട് ‘ ; കെജ്രിവാളിനൊപ്പം അത്താഴം കഴിച്ച ഓട്ടോ ഡ്രൈവര്‍ ബിജെപി റാലിയില്‍ പങ്കെടുത്തു

ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ വാര്‍ത്തകളിലിടം പിടിച്ച ഓട്ടോ ഡ്രൈവര്‍ ബിജെപി റാലിയില്‍. കെജ്രിവാളിനെ അത്താഴത്തിനായി വീട്ടിലേക്ക് ക്ഷണിച്ച വിക്രം ദന്താനിയാണ് താന്‍ ബിജെപി അനുഭാവിയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിനെത്തിയ കെജ്രിവാളിനെ അത്താഴത്തിനായ ദന്താനി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച അദ്ദേഹം ഓട്ടോയില്‍ സഞ്ചരിച്ച വീഡിയോ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു.

സെപ്തംബര്‍ 13 ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി കെജ്രിവാള്‍ ടൗണ്‍ ഹാളില്‍ നടത്തിയ യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. സംവാദത്തിനിടെ ദന്താനി ദില്ലി മുഖ്യമന്ത്രിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാലിത് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നുവെന്ന് ദന്താനി പറയുന്നു. ‘ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയുടെ ഉറച്ച അനുയായിയുമാണ്. ഞങ്ങളുടെ യൂണിയന്‍ നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടതിനാലാണ്‌ കെജ്രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. അദ്ദേഹത്തിന് എന്റെ വീട്ടില്‍ ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍, കെജ്രിവാള്‍ അത് സ്വീകരിച്ചു. ഇത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് എഎപിയുമായി യാതൊരു ബന്ധവുമില്ല. ആ സംഭവത്തിന് ശേഷം ഒരു എഎപി നേതാവുമായും ബന്ധപ്പെട്ടിട്ടില്ല’, ദന്താനി പറഞ്ഞു.

വെള്ളിയാഴ്ച്ച രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ മോദിയുടെ പൊതു റാലിയിലാണ് ദന്താനി ശ്രദ്ധാകേന്ദ്രമായത്. ബിജെപിയുടെ സ്‌കാര്‍ഫും തൊപ്പിയും ധരിച്ചാണ് ഇയാള്‍ റാലിക്കെത്തിയത്. ‘ഞാന്‍ മോദിജിയുടെ കടുത്ത ആരാധകനായതുകൊണ്ടാണ് ഞാന്‍ റാലിക്കായി വന്നത്. ഞാന്‍ ആദ്യം മുതല്‍ ബിജെപിക്കൊപ്പമാണ്. മുന്‍കാലങ്ങളില്‍ എല്ലായ്പ്പോഴും എന്റെ വോട്ട് ബിജെപിക്ക് നല്‍കിയിരുന്നു. ഒരു സമ്മര്‍ദത്തിന് കീഴിലല്ല ഞാന്‍ ഇത് പറയുന്നത്’, ദന്താനി കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

22 mins ago

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

50 mins ago

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

1 hour ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

2 hours ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

3 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

4 hours ago