Autorickshaw explosion incident in Mangalore; Karnataka police confirmed terrorist links; Terrorists planned big explosion
ബെംഗളൂരു: മംഗലാപുരത്ത് ഓട്ടോ പൊട്ടിത്തെറിച്ച സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കർണാടക പോലീസ്. ഭീകരർ പദ്ധതിയിട്ടത് വലിയ സ്‌ഫോടനത്തിനാണെന്ന് കർണാടക ഡിജിപി അറിയിച്ചു.മംഗലാപുരത്ത് സംഭവിച്ചത് സ്വാഭാവികമായ അപകടമോ സാധാരണ രീതിയിലുള്ള തീപിടിത്തമോ ആയിരുന്നില്ല.ഇത് വലിയൊരു ആക്രമണത്തിന് ലക്ഷ്യമിട്ടതിന്റെ ഭാഗമായി സംഭവിച്ചതാണെന്നും കർണാടക ഡിജിപി പറഞ്ഞു.
ഓട്ടോ പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് കർണാടക പോലീസിന്റെ പ്രതികരണം. ശനിയാഴ്ച വൈകിട്ട് 5.10ഓടെയാണ് മംഗലാപുരത്ത് വെച്ച് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റിരുന്നു. ഓട്ടോയിൽ നിന്ന് യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സാരമായി പൊള്ളലേറ്റ ഡ്രൈവറും യാത്രക്കാരനും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പൊട്ടിത്തെറിക്ക് കാരണമായത് പ്രഷർ കുക്കർ ബോംബ് ആണെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതായി കർണാടക പോലീസ് വെളിപ്പെടുത്തിയത്.
ചികിത്സയിൽ കഴിയുന്ന യാത്രക്കാരന്റെ പശ്ചാത്തലം അന്വേഷിച്ച് വരികയാണ്. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനകളെക്കുറിച്ച് നിലവിൽ വിവരം ലഭിച്ചിട്ടില്ല. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ മംഗലാപുരത്ത് ശനിയാഴ്ച വൈകിട്ട് മുതൽ പോലീസിന്റെ കർശന നിരീക്ഷണവും പരിശോധനയും തുടരുന്നുണ്ട്. മംഗലാപുരത്ത് നേരത്തെ പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…