അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
ലേ : ലഡാക്കിലെ സോജില പാസിന് സമീപം ദയാൽ സ്ലൈഡ് സോണിലുണ്ടായ ഹിമപാതത്തിൽ മരണം ഏഴായി. ഇന്നലെ ഉച്ചയോടെയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. മലനിരകളിൽ നിന്ന് അതിവേഗത്തിൽ മഞ്ഞ് ഇടിഞ്ഞുവീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടുങ്ങിയ പാതയിലൂടെ നീങ്ങുകയായിരുന്ന വാഹനങ്ങൾക്ക് മേൽ നിമിഷനേരം കൊണ്ട് ടൺ കണക്കിന് മഞ്ഞ് വന്നുവീഴുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉത്തരവിട്ടു. കാർഗിൽ ഡെപ്യൂട്ടി കമ്മീഷണറോടും സീനിയർ സൂപ്രണ്ടിനോടും നേരിട്ട് സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ദുരന്തനിവാരണ സേനയും ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (BRO) സ്ഥലത്തെത്തി മഞ്ഞിനടിയിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്. ലഫ്റ്റനന്റ് ഗവർണർ നേരിട്ടാണ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും എല്ലാ സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രതയിലാണെന്ന് അധികൃതർ അറിയിച്ചു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…