Cinema

‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’; അവതാര്‍ രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാം ഭാഗം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. ലാസ് വേഗസില്‍ നടക്കുന്ന സിനിമകോണ്‍ വേദിയില്‍ വെച്ചാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എന്നാണ് സിനിമയുടെ പേര്.

സിനിമയുടെ ചില പ്രധാനപ്പെട്ട ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ജേക്കിനെയും നെയിത്രിയെയും കേന്ദ്രികരിച്ചുള്ള ദൃശ്യങ്ങളില്‍ പണ്ടോറയുടെ തിളങ്ങുന്ന നീല ജലത്തിന്റെ ഉപരിതലത്തിന് മുകളിലും താഴെയുമുള്ള മനോഹരമായ ഷോട്ടുകള്‍ ഉള്‍പ്പെടുന്നു. ആദ്യ സിനിമയില്‍ അവതരിപ്പിച്ച ടോറുക്കിന്റെയും തിമിംഗലത്തെപ്പോലെയുള്ള ജീവികളുടെയും ഷോട്ടുകളും ഉണ്ടായിരുന്നു.

സിനിമയുടെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നതാണ് സൂചന. സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, കേറ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2050ലാണ് അവതാറിന്റെ കഥ നടക്കുന്നത്. 1832 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവന്‍ കളക്ഷന്‍. സിനിമ ചരിത്രത്തില്‍ ഇതുവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്‌സ്, മോഷന്‍ പിക്‌ചേഴ്‌സ് ടെക്‌നോളജി തുടങ്ങിയവ ഉപയോഗിച്ചാണ് അവതാര്‍ നിര്‍മ്മിച്ചത്. അവതാറിന് തുടര്‍ച്ചയുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നു.

രണ്ടാം ഭാഗം 2020 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബറിലുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് സാധ്യമായില്ല. പുതിയ തിയതി അനുസരിച്ച്‌ 2022 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തു. മൂന്നാം ഭാഗം 2024 ഡിസംബറിലും, നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028ലും റിലീസ് ചെയ്യും

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

6 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

6 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

8 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

9 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

11 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

11 hours ago