Categories: General

പൂട്ടിക്കിടക്കുന്ന തീപ്പെട്ടി കമ്പനി ഏറ്റെടുക്കുന്ന ലാഘവത്തോടെ ആണ് സര്‍ക്കാര്‍ ശബരിമലയെ കാണുന്നത്; പമ്പാ സ്നാനവും നെയ്യഭിഷേകവുമില്ലാത്ത തീര്‍ത്ഥാടനം എങ്ങനെ അംഗീകരിക്കാന്‍ കഴിയും: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അയ്യപ്പ മഹാസംഗമം

കൊച്ചി : കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശബരിമല തീര്‍ത്ഥാടനം കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ ആചാര ലംഘനം നടത്താനുള്ള ശ്രമമാണെന്ന് അയ്യപ്പ മഹാസംഗമ വേദികളില്‍ ആരോപണം ഉയര്‍ന്നു.

ശബരിമല കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആചാരലംഘനം തുടങ്ങിയ വിശ്വാസ സംബന്ധമായ വിശാലമായ വിഷയങ്ങള്‍ 9 അംഗ ബഞ്ചിന്റെ പരിഗണനക്ക് വിടുകയും അവയെല്ലാം 9 അംഗ ബെഞ്ചിന്റെ പരിഗണനയില്‍ ഇപ്പോള്‍ ഇരിക്കുകയുമാണ്.

ഈ അവസരത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മുഖ്യ വഴിപാടും സ്വാമി അയ്യപ്പന് പ്രിയങ്കരവുമായ നെയ്യഭിഷേകവും അതുപോലെ പരമ്പരാഗതമായി നിലനിന്നു പോന്ന തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ അനുഷ്ഠാനങ്ങളും വേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം സുപ്രീം കോടതിയുടെ നിലപാടിന് വിരുദ്ധവും കോടതിയലക്ഷ്യവുമാണ്.

2018-ല്‍ ആചാര ലംഘനത്തിന് വേണ്ടി നിലകൊണ്ട സര്‍ക്കാര്‍ ഇപ്പോള്‍ അത് വീണ്ടും ആചാര ലംഘനം ആവര്‍ത്തിക്കാനുള്ള ശ്രമാണെന്ന് പന്തളം കൊട്ടാര വേദിയില്‍ അയ്യപ്പ മഹാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി അദ്ധ്യക്ഷന്‍ ശശികുമാരവര്‍മ്മ അഭിപ്രായപ്പെട്ടു. പമ്പാ സ്നാനവും നെയ്യഭിഷേകവുമില്ലാതെ, പതിനെട്ടാംപടി ഒന്ന് തൊട്ട് നെറ്റിയില്‍ വെച്ച്‌ നമസ്കരിക്കരിക്കാന്‍ പോലും അനുവാദമില്ലാത്ത തീര്‍ത്ഥാടനം എങ്ങനെ അംഗീകരിക്കാന്‍ കഴിയും എന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തില്‍ എന്നും പന്തളം കൊട്ടാരം ഭക്തജനങ്ങളോടൊപ്പം ആയിരിക്കും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പൂട്ടിക്കിടക്കുന്ന ഒരു തീപ്പെട്ടി കമ്പനി ഏറ്റെടുക്കുന്ന ലാഘവ ബുദ്ധിയോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശബരിമല കൈ വച്ചിരിക്കുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ എത്തുന്ന ഭക്ത ജനങ്ങളുടെ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും പിച്ചിച്ചീന്തിക്കൊണ്ട് ക്ഷേത്രം കൈയ്യടക്കി വെച്ചിരിക്കുന്ന സര്‍ക്കാര്‍ നടപടി ആര്‍ക്കും സ്വീകരിക്കാന്‍ സാധ്യമല്ലെന്നും അദേഹം പറഞ്ഞു.

admin

Recent Posts

കേരളത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കമ്മികൾ വിലയിരുത്തിയ ചരിത്ര പരിഷ്‌കാരം

ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI

36 mins ago

അനുമതി ഇല്ലാതെ ചെയര്‍പേഴ്‌സന്റെ ഇഷ്ടനിയമനം ! ദില്ലി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…

1 hour ago

കുടുംബകോട്ട തകർത്ത സ്മൃതി ഇറാനിയെ എതിരിടാൻ ആര് ? തീരുമാനം ഇന്ന് ഉണ്ടാകണം ; അവസാനഘട്ടത്തിൽ തലപുകഞ്ഞാലോചിച്ച് കോൺഗ്രസ്

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…

2 hours ago

സൂചനകൾ സർക്കാരുമായി പങ്കുവച്ച് ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ

പാകിസ്ഥാൻ ചാര സംഘടനയും ചൈനീസ് ഏജൻസികളും ഇന്ത്യൻ സ്കൂളുകളെ ലക്ഷ്യം വയ്ക്കുന്നത് എന്തിന് ? PAKISTAN

2 hours ago

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

2 hours ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

3 hours ago