റാന്നി: റാന്നിയിൽ നടക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിനു മുന്നോടിയായി മണികണ്ഠന്മാരുൾപ്പെടുന്ന സംഘം ശബരിമലയിൽ ദർശനം നടത്തി. 50 പേരുള്ള ഭക്ത സംഘത്തിൽ ഏറെയും കുട്ടികളായ മണികണ്ഠ സ്വാമിമാരായിരുന്നു. ഇവർക്ക് നേരത്തെ വടശേരിക്കര ചെറുകാവ് ക്ഷേത്ര സന്നിധിയിൽ പൂജിച്ച വ്രതമാല സുരേഷ് ഗോപി അണിയിച്ചിരുന്നു. ഇതോടെ നോയമ്പ് ആരംഭിച്ച കുട്ടികളാണ് ദീപാവലി ദിവസം അയ്യപ്പനെ കണ്ടു തൊഴുതത്.
കഴിഞ്ഞ ദിവസം രാവിലെ തിരുവാഭരണ പാതയിലുള്ള റാന്നി വൈക്കം മണികണ്ഠനാൽത്തറക്കു സമീപമുള്ള ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്നാണ് കേട്ട് നിറച്ചത്. തൊട്ടടുത്തുള്ള തിരുവാഭരണ പാതയിൽ നേർച്ചകാഴ്ച്ചാദികളർപ്പിച്ച് മലചവിട്ടുകയായിരുന്നു. കെ എസ് ആർ ടി സി യുടെ പ്രത്യേകം ബുക്ക് ചെയ്ത് അലങ്കരിച്ച ബസ്സിലാണ് അയ്യപ്പന്മാർ യാത്ര ചെയ്തത്. ഭക്ത സംഘം ശബരിമലയിൽ സത്രം മുഖ്യ രക്ഷാധികാരി തന്ത്രി കണ്ഠരര് രാജീവരരുമായി ചർച്ച നടത്തുകയും സത്രത്തിന്റെ നടത്തിപ്പിനായി മാർഗ്ഗ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്‌തു. ദർശനം നടത്തി വഴിപാടുകൾക്കു ശേഷമാണ് സംഘം മലയിറങ്ങിയത്.
അയ്യപ്പ സത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത്കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല, അയ്യപ്പ ധർമ സേവാ സമിതി പ്രസിഡണ്ട് ബിജു കുമാർ കുട്ടപ്പൻ, സെക്രട്ടറി ബിനു കരുണൻ, ട്രഷറാർ സാബു പി, രാധാ കൃഷ്ണൻ, ഗോപൻ മൂക്കന്നൂർ, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ പെരുമ്പെട്ടി, മോഹന ചന്ദ്രൻ നായർ കാട്ടൂർ തുടങ്ങിയവർ മണികണ്ഠന്മാർക്കൊപ്പം ദർശനം നടത്തി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…