Kerala

അയ്യപ്പ തീർത്ഥാടകർ അനുഭവിക്കുന്നത് നരകയാതന, സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ തിരക്ക് വർദ്ധിക്കാൻ കാരണം, വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാരിന് അനക്കമില്ല

ശബരിമല- അയ്യപ്പ തീർത്ഥാടകർ അനുഭവിക്കുന്ന നരകയാതനയ്ക്ക് കാരണം സർക്കാർ വകുപ്പിലെ ഏകോപനത്തിലെ പാളിച്ചയെന്ന് വ്യക്തമായി. കഴിഞ്ഞ വർഷങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുടേയും എണ്ണം ഇത്തവണ കൂടുതലാണ്. ഭക്ത ജനങ്ങളെ നിയന്ത്രിക്കാൻ സന്നിധാനത്ത് ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതും പരിചയസമ്പത്തില്ലാത്ത ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയിൽ നയോഗിച്ചതുമാണ് ക്രമീകരണങ്ങൾ താളം തെറ്റാൻ കാരണം.

വെർച്വൽ ക്യൂ സംവിധാനം ഇല്ലാതിരുന്ന സമയത്ത് യാതൊരു നിയന്ത്രണവുമില്ലാതെ തീർത്ഥാടകർ മലകയറി എത്തുമ്പോൾ വിലിയ തിരക്കില്ലാതെ പടികയറ്റി വിട്ടിരുന്നു. എന്നാൽ, ഇപ്പോൾ കൃത്യമായ കണക്കുകളോടെ കർശന നിയന്ത്രണത്തിൽ എത്തുന്നവരെ സമയബന്ധിതമായി ദർശനം നടത്തിച്ച് ദർശനം നടത്തിക്കാത്തത് ഏകോപനത്തിലെ പാളിച്ചയായാണ് വിലയിരുത്തുന്നത്. കേവലം 700 ൽ താഴെ മാത്രം പോലീസ് ഉദ്യോഗസ്ഥരാണ് ഒരു ലക്ഷം വരുന്ന ഭക്തരെ നിയന്ത്രിക്കാൻ ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. അതേസമയം, ഇങ്ങ് നവകേരള യാത്രയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പിക്കാൻ 2000 ൽ ഏറെ പോലീസുകാരെയാണ് നിയോഗിച്ചതും.

തീർത്ഥാടകരുടെ ബുദ്ധിമുട്ട് സംബന്ധിച്ച് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം സെക്രട്ടറി അടക്കമുള്ള വകുപ്പ് മേധാവികളോ ഇതേവരെ സന്നിധാനത്ത് എത്താത്തതും വീഴ്ചയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി 12 മുതൽ 18 മണിക്കൂർ വരെ തീർത്ഥാടകർക്ക് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കേണ്ടി വരുന്നു. മിക്കയിടത്തും തീർത്ഥാടകർ എത്തുന്ന വാഹനങ്ങൾ തടയുന്നു. ഇതു കാരണം കുടിവെള്ളവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ ഭക്തർ വലയുകയാണ്.

ദർശനത്തിന് ഒരു ദിവസം വരെ കാത്തു നിൽക്കേണ്ടി വരുന്നതിനാൽ മടക്കയാത്ര ടിക്കറ്റ് ബുക്ക് ചെയ്ത
ഭക്തർക്ക് വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. അതേസമയം, ശബരിമല തീ‍ർത്ഥാടനത്തിൻ്റെ ക്രമീകരണത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം.

anaswara baburaj

Recent Posts

കുടുംബ പ്രശ്‌നം ! വർക്കലയിൽ അച്ഛന്‍ തീകൊളുത്തിയ അമ്മയും മകനും ചികിത്സയിലിരിക്കെ മരിച്ചു

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് അച്ഛന്‍ തീകൊളുത്തിയ മകനും അമ്മയും ചികിത്സയിലിരിക്കെ മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

35 mins ago

വോട്ടിന് വേണ്ടി എന്തൊക്കെ കാണണം

സോണിയ ഗാന്ധിക്ക് ക്ഷേത്രം പണിത് കോൺഗ്രസ്‌ ; വോട്ടിനല്ലേയെന്ന് സോഷ്യൽ മീഡിയ

38 mins ago

രാഹുലേ…വിട്ടേക്ക് ! അലങ്കാരപ്പണിക്ക് ടെൻഡർ വരെ വിളിച്ചു ബിജെപി

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് തുടർഭരണം പ്രവചിക്കുമ്പോൾ മൂന്നാം മോദി സർക്കാരിനുള്ള ഒരുക്കത്തിൽ ബിജെപി

1 hour ago

രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും ? 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം! വോട്ടെണ്ണുക ഇങ്ങനെ

ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ…

2 hours ago

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി !പോലീസ് അന്വേഷണം ആരംഭിച്ചു

കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ…

2 hours ago

മദ്യനയ കേസ് ; കെ കവിതക്ക് തിരിച്ചടി ! ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കാലാവധി വീണ്ടും…

2 hours ago