Azadi-ka-Amrit-maholsav-quiz-competition
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യുപി-ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസമരചരിത്രക്വിസ് മത്സരം 2022 ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 11ന് തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടക്കും.
പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ സ്കൂൾ ഐഡി കാർഡോ പ്രധാന അധ്യാപകനിൽനിന്നുള്ള സാക്ഷ്യപത്രമോ സഹിതം അന്നേദിവസം രാവിലെ പത്തുമണിക്കു മുൻപ് തിരുവനന്തപുരം എസ് എം വി ഗവൺമന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകേണ്ടതാണ്.
കുട്ടികളുടെ രജിസ്ട്രേഷൻ നമ്പറുകൾ https://ksicl.org/india75quiz/ എന്ന ലിങ്കിൽ ലഭ്യമാണ്. പരിപാടിയോട് അനുബന്ധിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും അൻപതുശതമാനം വിലക്കിഴിവിൽ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. തളിര് സ്കോളർഷിപ്പിൽ ചേരാനുള്ള രജിസ്ട്രേഷൻ കൗണ്ടറും അന്നേ ദിവസം സ്കൂളിൽ പ്രവർത്തിക്കുന്നതാണ്.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…