ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും ജീവിച്ചിരിക്കണമെന്ന് ഗാന്ധി കുടുംബത്തിന് ആഗ്രഹമില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. കേന്ദ്രത്തിൽ യുപിഎ അധികാരത്തിലിരുന്നപ്പോൾ അമിത്ഷാ ജയിലിൽ മരിക്കണമെന്ന് അവർ ആഗ്രഹിച്ചുവെന്നും രാംദേവ് ആരോപിച്ചു. നോയിഡയിലെ കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയഗാന്ധിയ്ക്കും, മകൻ രാഹുൽ ഗാന്ധിയ്ക്കും എതിരെ ബാബ രാംദേവ് രൂക്ഷ വിമർശനം നടത്തിയത്.
ഐഎൻഎക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പി ചിദംബരത്തിനെതിരെയും രാംദേവ് പ്രതികരിച്ചു. അമിത് ഷായെ ജയിലിലേക്ക് അയച്ചപ്പോൾ താൻ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെടുമെന്ന് സ്വപ്‌നത്തിൽ പോലും ചിദംബരം ചിന്തിച്ചു കാണില്ലെന്ന് രാംദേവ് പറഞ്ഞു.നിയമങ്ങൾ ലംഘച്ചതിന്റെ കർമ്മ ഫലമാണ് ഇപ്പോൾ ചിദംബരം അനുഭവിക്കുന്നതെന്ന് ബാബ രാംദേവ് പറഞ്ഞു.
ജീവിതത്തിൽ പിന്തുടരേണ്ട ഏറ്റവും വലിയ തത്വമെന്താണെന്ന് ഒരു ദിവസം ജസ്്റ്റിസ് ഹെഗ്ഡെയോട് ഞാൻ ചോദിച്ചു. ഒരിക്കലും നിയമം ലംഘിക്കരുതെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ചാൽ ഇന്ന് ചിദംബരം അഭിമുഖികരിക്കുന്നത് നാളെ നമ്മൾ അനുഭവിക്കേണ്ടി വരും. ഞാൻ ധനമന്ത്രിയാണ്, മുഴുവൻ സാമ്രാജ്യവും എന്‍റേതാണ്, ഞാൻ ആഭ്യന്തരമന്ത്രിയാണ് നിയമം എന്റെ കൈയിലാണെന്ന് ചിദംബരം കരുതിയിരുന്നു. നിയമം ലംഘിച്ചതിനാൽ ഇന്ന് എല്ലാം പ്രവൃത്തികളുടെയും ഫലം അനുഭവിക്കേണ്ടി വന്നു.
ചിദംബരം മാത്രമല്ല പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയും,മകൻ രാഹുൽ ഗാന്ധിയും നിയമത്തിന്റെ പിടിയിലാകുമെന്ന് അദ്ദേഹം ആരോപിച്ചു. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ രാംദേവും അനുനായികളും അഴിമതിക്കെതിരെ സമരം നടത്തിയത് അർധരാത്രിയിൽ അടിച്ചമർത്താൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…