മലയാളത്തിന്റെ പ്രിയനടന്‍ ബാബു ആന്റണി ഒരിക്കല്‍ കൂടി നായകനായി എത്തുന്നു. സാന്റാ മരിയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനുവിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ക്രിസ്മസ് കാലമാണ് ചിത്രത്തിലെ പ്രമേയം. കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി ചില കൊലപാതകങ്ങള്‍ നടക്കുന്നു. അതിന്റെ അന്വേഷണം പൊലീസിന് തലവേദനയാകുന്നു. മാധ്യമങ്ങളടക്കം പൊലീസിനെതിരെ തിരിയുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
സംവിധായകനായ അമല്‍.കെ.ജോബിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇടക്കാലത്ത് ചില വില്ലന്‍ വേഷങ്ങളിലും ചെറിയ വേഷങ്ങളിലും എത്തിയെങ്കിലും നീണ്ട ഇടവേളക്ക് ശേഷമാണ് നായകവേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ ആണ് ബാബു ആന്റണി നായകനാകുന്ന മറ്റൊരു ചിത്രം. മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനിലും ബാബു ആന്റണി അഭിനയിക്കുന്നു.
ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പള്ളിയാണ് സാന്റാ മരിയ നിര്‍മിക്കുന്നത്. ഇര്‍ഷാദ് , അലന്‍സിയര്‍, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള,അമേയ മാത്യു, ശാലിന്‍ സോയ, ഇടവേള ബാബു ,ശ്രീജയ നായര്‍ , സിനില്‍ സൈനുദ്ധീന്‍ എന്നിവരും മറ്റുവേഷത്തില്‍ എത്തുന്നു. ഛായാഗ്രഹണം -ഷിജു.എം.ഭാസ്‌കര്‍, സംഗീത സംവിധാനം കേദാര്‍.
കോ-ഡയറക്ടര്‍- വിവേക് പിള്ള, എഡിറ്റര്‍ ജോസ് അറുകാലില്‍ ആണ്. വസ്ത്രാലങ്കാരം സപ്ന ഫാത്തിമ , ചീഫ് അസ്സോസിയേറ്റ് കുടമാളൂര്‍ രാജാജി. നവംബറില്‍ കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…