Cinema

മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനിൽ ആക്ഷൻ ഹീറോ ബാബു ആന്റണിയും

ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ സംവിധായകൻ മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വനിൽ നടന്‍ ബാബു ആന്റണിയും. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ആന്റണിയുടേത്. ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ്‌ബജക്ട് ചിത്രമാണ് ‘പൊന്നിയൻ സെൽവൻ’. മണിരത്​നത്തിന്‍റെ സ്വപ്​ന ചിത്രം അടുത്തവർഷം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്.

സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയും അടങ്ങുന്ന പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു​. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയില്‍ പുനരാരംഭിച്ചിട്ടുണ്ട്.

വിക്രം,ജയംരവി, ഐശ്വര്യ റായി, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിങ്ങനെ വൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. മണിരത്നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

1 hour ago

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…

1 hour ago

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

3 hours ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

3 hours ago