Monkey
ബാഗ്പത്: ഉറങ്ങിക്കിടന്ന കുഞ്ഞിനെ കുരങ്ങന്മാർ ആക്രമിച്ചു. യു പിയിലെ ബാഗ്പത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കേശവ്കുമാര്‍ എന്ന കുഞ്ഞാണ് ദാരുണാന്ത്യം . ചന്ദിനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗാര്‍ഹി കലഞ്ജരി ഗ്രാമത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തിലാണ് കുഞ്ഞ് മരിച്ചത്.
വീടിന്റെ ടെറസിലുള്ള മുറിയില്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഇതിലൂടെയാണ് കുരങ്ങന്മാര് പ്രവേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമ്മൂമ്മയുടെ അരികില്‍ കിടന്നുറങ്ങുകയായിരുന്നു കുട്ടി. തുടര്‍ന്ന് കുരങ്ങുകള്‍ കുഞ്ഞിനെ വലിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ മുത്തശ്ശി വീട്ടില്‍ നിന്നും അലറി വിളിച്ചു. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കന്നുകാലികള്‍ക്കുള്ള ജല സംഭരണിയിൽ കുഞ്ഞിന്റെ മൃത ശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിരുന്നു. എന്നാല്‍, കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…
ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…