ബാക്ക്‌സ്ട്രീറ്റ് ബോയ്സ് ബാൻഡ് സംഗീത പരിപാടിക്കിടെ
നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ബാൻഡ് സംഘടിപ്പിക്കുന്ന ഡിഎൻഎ വേൾഡ് ടൂറിന്റെ ഭാഗമായി സംഘം മെയ് 4, 5 തീയതികളിൽ ഇന്ത്യയിൽ സംഗീതപരിപാടികൾ അവതരിപ്പിക്കും. മുംബൈയിലെ ജിയോ വേൾഡ് ഗാർഡനും ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവുമാകും വേദികൾ.
അമേരിക്കൻ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ലൈവ് നേഷനുമായി കൈകോർത്ത് രാജ്യത്തെ പ്രമുഖ സിനിമാ ബുക്കിംഗ് ബ്രാൻഡായ ബുക്ക് മൈ ഷോയുമാണ് ബാൻഡിനെ ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരുന്നത്. ബുക്ക് മൈ ഷോ ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ മാത്രമേ ലഭ്യമാകൂ.
എജെ മക്ലീൻ, ഹോവി ഡൊറോ, കെവിൻ റിച്ചാർഡ്സൺ, നിക്ക് കാർട്ടർ, ബ്രയാൻ ലിട്രെൽ എന്നിവർ ചേർന്ന് 1993ൽ രൂപീകരിച്ച ബാക്ക്‌സ്ട്രീറ്റ് ബോയ്സ് 2010ലാണ് അവസാനമായി ഇന്ത്യയിൽ പര്യടനം നടത്തിയത്.
2019 മുതൽ ആരംഭിച്ച ഡിഎൻഎ വേൾഡ് ടൂറിൻെറ ഇത്തവണത്തെ പതിപ്പിന് മെയ് 1 ന് ഈജിപ്തിൽ തുടക്കമാവും. ഇതിനു ശേഷം ഇന്ത്യ, യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സംഘം പര്യടനം നടത്തും.
ഐ വാണ്ട് ഇറ്റ് ദാറ്റ് വേ, എവ്‌രിബഡി (ബാക്ക് സ്ട്രീറ്റ്സ് ബാക്ക്), ഏസ് ലോങ് ഏസ് യു ലവ് മി തുടങ്ങിയ ഹിറ്റുകളും ഡോണ്ട് ഗോ ബ്രേക്കിങ് മൈ ഹാർട്ട്, ചാൻസസ്, നോ പ്ലേസ് എന്നിവയുൾപ്പെടെ അവരുടെ ഏറ്റവും പുതിയ ആൽബമായ ഡിഎൻഎയിലെ ഹിറ്റ് ഗാനങ്ങളും പരിപാടിയിൽ അവതരിപ്പിക്കും .
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…