ബഗലിഹാര്‍ അണക്കെട്ട്
ദില്ലി : പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ
സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി ചെനാബ് നദിക്ക് കുറുകെ ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാര്‍ അണക്കെട്ട് അടച്ചു. ഝലം നദിയുടെ പ്രധാന കൈവഴിയായ നീലം നദിയില്‍ നിര്‍മിച്ചിട്ടുള്ള കിഷന്‍ഗംഗ അണക്കെട്ടും ഉടൻ തന്നെ അടയ്ക്കുമെന്നാണ് റിപ്പോർട്ട്.
1960ലെ സിന്ധു നദീജലക്കരാര്‍ പ്രകാരം പാകിസ്ഥാന് പൂര്‍ണമായും ഉപയോഗിക്കാവുന്ന നദികളാണ് ചെനാബ്, ഝലം എന്നിവ. എന്നാല്‍ ഇവ ഒഴുകുന്നത് ജമ്മുകശ്മീരില്‍ നിന്ന് പാകിസ്താനിലേക്കാണ്. ഇന്ത്യയ്ക്ക് ഇവയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമേ അവകാശമുള്ളു. 2008ലാണ് ബഗലിഹാര്‍ അണക്കെട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. രണ്ടാം ഘട്ടം 2016ലും. സിന്ധുനദീജല കരാറിന് വിരുദ്ധമാണ് അണക്കെട്ടിന്റെ നിര്‍മാണമെന്ന് ആരോപിച്ച് പാകിസ്ഥാൻ പലതവണ ഇത് മുടക്കാന്‍ ശ്രമിച്ചിരുന്നു.
2007 ല്‍ തുടങ്ങി 2018ല്‍ പൂര്‍ത്തിയായതാണ് കിഷന്‍ഗംഗ അണക്കെട്ട്. ഇതിനെതിരെയും പാകിസ്താന് എതിര്‍പ്പുയര്‍ത്തിയിരുന്നു. രണ്ട് പദ്ധതികളും മുടക്കാന്‍ നടത്തിയ പാകിസ്ഥാന്റെ ശ്രമം ഇന്ത്യ നിയമപരമായി തന്നെ പരാജയപ്പെടുത്തി. ഈ രണ്ട് അണക്കെട്ടുകളും അടച്ചാൽ പാകിസ്ഥാനിലേക്കൊഴുകുന്ന ജലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് തടയാനാകും.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…