ഡ്രീം 11, ഇന്ത്യൻ ക്രിക്കറ്റ് ടീം മത്സരത്തിനിടെ
മുംബൈ : ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാരാകും. മുഖ്യ സ്പോൺസർ സ്ഥാനത്ത് നിന്ന് ബൈജൂസ് പിന്മാറുന്നതോടെയാണ് ആ സ്ഥാനത്ത് ഡ്രീം 11 എത്തുന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സര്‍ സ്ഥാനം ഡ്രീം 11 സ്വന്തമാക്കിയത്. അതേസമയം എത്ര കോടി രൂപയ്ക്കാണ് സ്പോണ്‍സര്‍ അവകാശം ഡ്രീം 11 സ്വന്തമാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. 358 കോടി രൂപയാണ് കരാര്‍ തുകയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പര മുതല്‍ ഡ്രീം 11 സ്പോണ്‍സേര്‍ഡ് കിറ്റ് അണിഞ്ഞാവും ഇന്ത്യൻ ടീം കളത്തിലിറങ്ങുക.
‘‘ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസർമാരാകുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യൻ കായിക മേഖലയെ പിന്തുണയ്ക്കുന്നതു തുടരും.’’– ഡ്രീം ഇലവൻ സിഇഒ ഹർഷ് ജെയിൻ പ്രതികരിച്ചു
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…