Kerala

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; രണ്ടാം പ്രതി സ്റ്റാൻലി ജോണിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ 2-ാം പ്രതിക്ക് ഉപാധികളോടെ ജാമ്യം. ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി സ്റ്റാൻലി ജോണിനാണ് (63) തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.അടുത്ത ഒരു മാസം എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ സംഘത്തിനു മുന്നിൽ രാവിലെ 9 നും 11 നും ഇടയിൽ ഹാജരാവണമെന്നാണ് നിർദ്ദേശം. കൂടാതെ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും ജാമ്യം നൽകുന്നതിനായി 5000 രൂപ കെട്ടി വയ്ക്കുകയോ അല്ലെങ്കിൽ 2 ജാമ്യക്കാരെ കണ്ടെത്തുകയോ വേണമെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം കേസിലെ ഒന്നാം പ്രതിയും 2-ാം പ്രതിയുടെ മകനുമായ സിബി ജോണിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നും നാലും പ്രതികളായ ശ്യംലാൽ, പ്രോം കുമാർ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജോലി വാഗ്ധാനം നൽകി 6 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവർക്കെതിരായ കേസ്.

Anusha PV

Recent Posts

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

3 mins ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

11 mins ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

45 mins ago

ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം ! നിരവധി പ്രവർത്തകർക്ക് പരിക്ക് ! പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ്

തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…

1 hour ago

തലസ്ഥാന നഗരിക്ക് കേന്ദ്രത്തിന്റെ കരുതൽ ! വെള്ളക്കെട്ടിന് സ്ഥായിയായ പരിഹാരം കാണാൻ 200 കോടി അനുവദിച്ച് മോദി സർക്കാർ

ദില്ലി : തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം…

1 hour ago

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു! അഞ്ചു വർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കും ;അമിത് ഷാ

ദില്ലി; മോദിസർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു.…

1 hour ago