Health

നമ്മെ അലട്ടുന്ന ഒരു ഗുരുതര പ്രശ്നമാണ് തൈറോയ്ഡ് ; ഇതുമായി സംബന്ധിച്ച സംശയങ്ങൾക്ക് ഇതാ പരിഹാരം

നമ്മെ അലട്ടുന്ന ഒരു ഗുരുതര പ്രശ്നമാണ് തൈറോയ്ഡ്. ഇന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ട് വരുന്നുണ്ട്. തൈറോയ്ഡ് രോഗം പോലെ തന്നെ തൈറോയ്ഡ് കാന്‍സറും ചുരുക്കം ചില ആളുകളിൽ കണ്ട് വരുന്നുണ്ട്. തൈറോയ്ഡ് കാന്‍സര്‍ എന്താണെന്നും ഇതിന്റെ ലക്ഷണങ്ങളും കാരണങ്ങളും എന്തെല്ലാമെന്നും നോക്കാം.

എന്താണ് തൈറോയ്ഡ് കാന്‍സര്‍?

നമ്മളുടെ കഴുത്തില്‍ ആദംസ് ആപ്പിളിന് താഴെയായി ചിത്രശലഭ രൂപത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ തൈറോയ്ഡ് ഗ്രിന്ഥിയില്‍ കോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളരുമ്പോഴാണ് അത് കാന്‍സറിലേയ്ക്ക് എത്തുന്നത്.

തൈറോയ്ഡിന്റെ പ്രാധാന്യം എന്ത്?

നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും ഹൃദയമിടിപ്പിന്റെ തോത് നിയന്ത്രിക്കുന്നതും ശരീരതാപവും ശരീരഭാരവും നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. ഇതിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാതിരിക്കുമ്പോള്‍ എല്ലാം തകിടം മറിയുന്നു.

തൈറോയ്ഡ് കാന്‍സര്‍ വരാന്‍ കാരണം എന്ത്?

തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ വളരുന്നതുമൂലമാണ് കാന്‍സര്‍ വരുന്നത്. ചിലര്‍ക്ക് കഴുത്തില്‍ വലിയ ഗോയ്റ്റര്‍ കാണാം. ഇത് കാന്‍സറിന്റെ സാധ്യത കൂട്ടുന്നു. കുടുംബത്തില്‍ പാരമ്പര്യമായി തൈറോയ്ഡ് രോഗം ഉള്ളതും കാന്‍സര്‍ ഉള്ളവര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്.താറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന വീക്കം, അയഡിന്‍ അളവ് കുറയുന്നത്, അമിത വണ്ണം, റേഡിയേഷന്‍ ഏല്‍ക്കുന്നത് എല്ലാം തൈറോയ്ഡ് കാന്‍സര്‍ വരുന്നതിന് കാരണമാണ്.

തൈറോയ്ഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാം?

കഴുത്തില്‍ മുഴ ഉള്ളത്‌പോലെ അനുഭവപ്പെടുന്നത്. ഇത് പുറത്തേക്ക് ഉന്തിനില്‍ക്കുന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഷര്‍ട്ടിന്റെ കോളര്‍ ബട്ടന്‍ ഇടുമ്പോള്‍ ആകെ ഇറുകി ഇരിക്കുന്നതുപോലെ തോന്നുന്നത് തറോയ്ഡ് കാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.ശബ്ദത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നതും കരകരപ്പ് തോന്നല്‍, ശബ്ദം പോകുന്നത് പോലെ തോന്നുന്നതും തൈറോയ്ഡ് കാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ ഭക്ഷണം കഴിക്കുമ്പോള്‍ ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. കഴുത്തിന് ചുറ്റും നല്ല ചീര്‍മ്മതയും കഴുത്തിനും തൊണ്ടയ്ക്കും നല്ല വേദനയും തൈറോയ്ഡ് കാന്‍സര്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടാം.

തൈറോയ്ഡ് കാന്‍സര്‍ എത്രതരം?
പൊതുവില്‍ 4 തരം തൈറോയ്ഡ് കാന്‍സറാണ് ഉള്ളത്. പാപില്ലാരി, ഫോളികുലര്‍, മെഡുല്ലാരി, അനപ്ലാസ്റ്റിക് എന്നിവയാണ് അവ. പാപില്ലാരി കാന്‍സര്‍ ആണ് കൂടുതല്‍ അളുകളിലും കണ്ട് വരുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നവയാണ് ഇത്.15 ശതമാനം ആളുകളില്‍ ഫോളികുലര്‍ കാന്‍സര്‍ കണ്ടുവരുന്നു. ഇത് എല്ലുകളിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും പകരുകയും ചികിത്സിച്ച് ഭേദമാക്കാന്‍ കുറച്ച് ബുദ്ധിമുട്ടും ആണ്.ഇന്ന് 2 ശതമാനം മാത്രം ആളുകളില്‍ കണ്ടുവരുന്ന തൈറോയ്ഡ് കാന്‍സറാണ് മെഡുല്ലാരി. കുടുംബപരമായി ഈ കാന്‍സര്‍ ഉള്ളവര്‍ക്കാണ് ഇത് വരാന്‍ സാധ്യത കൂടുതല്‍. എന്നാല്‍, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത കാന്‍സറാണ് അനപ്ലാസ്റ്റിക്. ഇത് പെട്ടെന്ന് വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വേഗത്തില്‍ പടരുകയും ചെയ്യും.

തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതല്‍ ആര്‍ക്ക്?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത ഏറ്റവും കൂടുതല്‍. കാരണം, സ്ത്രീകളിലെ ഹോര്‍മോണും ഈസ്ട്രജനും ഈ കാന്‍സര്‍ വരുന്നതിന് ഒരു കാരണമാണ്. അമിതമായി റേഡിയേഷന്‍ തെറാപ്പി ചെയ്യുന്നവര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് തലയിലും കഴുത്തിലും റേഡിയേഷന്‍ തെറാപ്പി ചെയ്യുന്നവര്‍ക്ക് സാധ്യതകള്‍ ഏറുന്നു. അതുപോലെ, പ്രായം കൂടുന്നതും ഈ രോഗ സാധ്യത കൂട്ടുന്നു.
തൈറോയ്ഡ് കാന്‍സര്‍ ശരീരത്തിലെ ഏതെല്ലാം ഭാഗങ്ങളെ ബാധിക്കും?
നമ്മളുടെ കഴുത്ത്, ശ്വാസകോശം, എല്ലുകള്‍, തലച്ചോര്‍, കരള്‍, ചര്‍മ്മം എന്നിവയെ തൈറോയ്ഡ് കാന്‍സര്‍ ബാധിക്കും.

ഈ രോഗം എങ്ങിനെ കണ്ടെത്താം?

ബ്ലഡ് ടെസ്റ്റ് നടത്താവുന്നതാണ്. അതുപോലെ, ബയോപ്‌സി, റേഡിയോ അയഡിന്‍ സ്‌കാന്‍, ഇമേജിംഗ് സ്‌കാന്‍ എന്നിവ ചെയ്ത് നോക്കിയാല്‍ തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്.
തൈറോയ്ഡ് രോഗം ഉള്ളവര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ വരുമോ?
തൈറോയ്ഡ് രോഗം ഉള്ളവരില്‍ തൈറോയ്ഡ് കാന്‍സര്‍ കണ്ട് വരുന്നത് വളരെ വിരളമാണ്. തൈറോയ്ഡ് കാന്‍സര്‍ ബാധിച്ച വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് തൈറോയ്ഡ് രോഗം ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്.

തൈറോയ്ഡ് കാന്‍സര്‍ വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം?

നല്ല ഹെല്‍ത്തി ആയിട്ടുള്ള ആരോഗ്യശീലങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നതും ഹെല്‍ത്തി ഡയറ്റ് ശീലിക്കുന്നതും നല്ലതുതന്നെ.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

3 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

4 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

5 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

5 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

6 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

19 hours ago