മാവേലിക്കര: ബലിതര്‍പ്പണത്തിനുള്ള തുക വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണത്തിനുള്ള തുകയായിരുന്നു വര്‍ധിപ്പിച്ചത്.
75 രൂപയായി വര്‍ധിപ്പിച്ച നിരക്ക് 50 രൂപയായി കുറച്ചു. ദേവസ്വം ബോര്‍ഡ് നേരിട്ട് ബലിതര്‍പ്പണം നടത്താന്‍ പുതിയതായി തീരുമാനിച്ച ക്ഷേത്രങ്ങളിലെ തുകയാണ് 75ല്‍ നിന്നും 50 ആയി കുറച്ചത്. കൊല്ലം ജില്ലയിലെ പാവുമ്പസ മാവേലിക്കര കണ്ടിയൂര്‍, കായംകുളം പുതിയിടം, കട്ടച്ചിറ ചെറുമണ്ണില്‍ എന്നീ ക്ഷേത്രങ്ങളിലാണ് ഈ വര്‍ഷം മുതല്‍ ബലിതര്‍പ്പണം നേരിട്ട് നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
എന്നാല്‍, ദേവസ്വം ബോര്‍ഡ് നേരത്തെ മുതല്‍ നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ആലുവ, തിരുമുല്ലവാരം, വര്‍ക്കല, തിരുവല്ലം എന്നിവിടങ്ങളിലെ നിരക്ക് 75 രൂപയായി തുടരും. ബലിതര്‍പ്പണ ചടങ്ങുകള്‍ കച്ചവടമാകുന്നുവെന്ന് വിലയിരുത്തിയാണ് ദേവസ്വം ബോര്‍ഡിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ തിരുവല്ലം മാതൃകയില്‍ ബലിതര്‍പ്പണം നടത്താന്‍ തീരുമാനിച്ചത്.
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…